പത്തനംതിട്ട: നാടും നഗരവും അമ്പാടിയാക്കി ജന്മാഷ്ടമി ശോഭായാത്രകള്‍ . വിവിധ കേന്ദ്രങ്ങളില്‍ നടന്ന ശോഭായാത്രയിലും ആഘോഷപരിപാടികളിലും നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാര് അണിനിരന്നു.
പത്തനംതിട്ടയിലെ വിവിധ കേന്ദ്രങ്ങളില്‍ 274 ശോഭായാത്രകളും 37 മഹാശോഭായാത്രകളും നടന്നു. പത്തനംതിട്ട നഗരത്തില്‍ വിവിധ ശോഭായാത്രകള്‍ ജിയോഗ്രൗണ്ടില് സംഗമിച്ച് മഹാശോഭായാത്ര ശ്രീധര്മ്മാശാസ്താ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.മഹാശോഭായാത്രകള്‍ മലയാലപ്പുഴ ക്ഷേത്രാങ്കണത്തിലും വെട്ടൂര്‍ അയിരവില്ലന് ക്ഷേത്രത്തിലും സമാപിക്കുകയും തുടര്‍ന്ന് ആഘോഷപരിപാടികളും നടന്നു. മൈലപ്ര ദേവീക്ഷേത്രം, മേക്കൊഴൂര്‍ ക്ഷേത്രം, താഴൂര്‍ ഭഗവതി ക്ഷേത്രം, നരിയാപുരം ഇണ്ടിളയപ്പന് ക്ഷേത്രം എന്നിവിടങ്ങളിലും ശോഭായാത്രകള്‍ സമാപിച്ചു. ചെന്നീര്‍ക്കരയില്‍ വിവിധ ശോഭായാത്രകള്‍ മാത്തൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഗമിച്ച ശോഭായാത്രകള്‍ ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെത്തി സമാപിച്ചു. പ്രക്കാനം കൈതവന ദേവീക്ഷേത്രം, ആലുംപാറ ക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു.
ഓമല്ലൂരില്‍ വിവിധ ശോഭായാത്രകള്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്ര ഉഴുവത്ത് ദേവീക്ഷേത്രത്തിലെത്തി അവിടെ നിന്നും ശ്രീ രക്തകണ്ഠസ്വാമി മഹാസന്നിധിയിലെത്തി സമാപിച്ചു. വള്ളിക്കോട് തൃക്കോവില്‍ ക്ഷേത്രം, പൂക്കോട് പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വാഴമുട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം, എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു. കോന്നിയില്‍ പയ്യനാമണ്‍, കോന്നി, അരുവാപ്പുലം വി.കോട്ടയം എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു. കോന്നി ടൗണില്‍ സംഗമിച്ച ശോഭായാത്രകള്‍ മഹാശോഭായാത്രയായി ചിറയ്ക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. പന്തളത്ത് പൂഴിക്കാട്, തുമ്പമണ്‍,അമ്പലക്കടവ്, കുരമ്പാല എന്നിവിടങ്ങളില്‍ ശോഭായാത്ര നടന്നു. കുരമ്പാല ഗുരുനാഥന്‍കാവ് ക്ഷേത്രത്തില്‍ ശോഭായാത്രകള്‍ സംഗമിച്ച് ഒരിപ്പുറത്ത് ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ഇലവുംതിട്ട ദേവീക്ഷേത്രം, കുളനടന ദേവീക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു.
തിരുവല്ലയില്‍ കാവുംഭാഗം അമ്പിളി ജഗ്ഷനില്‍നിന്ന് ശ്രീവല്ലഭക്ഷേത്രത്തിലേക്ക് ശോഭായാത്രകള്‍ നടന്നു.പടിഞ്ഞാറ്റോതറ ശ്രീദുര്‍ഗ്ഗ, തൈമറവുംങ്കര ശിവശക്തി,പഴയകാവ് ശ്രീശങ്കര, പുതുക്കുളങ്ങര ശ്രീദുര്‍ഗ്ഗ ,കുന്നേകാട് ശ്രീധര്‍മ്മശാസ്ത,ശ്രീ അയ്യപ്പബാലഗോകുലങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പഴയകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്ന ശോഭയാത്രയില്‍ നിരവധി കുരുന്നുകള്‍ അണിനിരന്നു.കുറ്റൂര്‍ മണ്ഡലത്തിലെ വിവിധ ബാലഗോകുലങ്ങളിലെ ശോഭയാത്രകള്‍ കുറ്റൂര്‍ ജംങ്ഷനില്‍ നിന്ന് ആരംഭിച്ച് ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപിച്ചു.കടപ്ര മണ്ഡലത്തിലെ പരിപാടി കടപ്രാ ജംങ്ഷനില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്വിണ്ണാനന്ത മഹാരാജ് ഉദ്ഘാടനം ചെയ്തു. നിരണത്ത് ഇലഞ്ഞിമേല്‍ ചന്തയില്‍ നിന്ന് ശോഭയാത്രകള്‍ ആരംഭിച്ച് മുന്നൂറ്റിമംഗംലം ക്ഷേത്രത്തില്‍ സമാപിച്ചു.പെരിങ്ങര മണ്ഡലത്തിലെ പരിപാടി പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു.തുടര്‍ന്ന് മേപ്രാല്‍,കാരക്കല്‍ കൂട്ടുമ്മേല്‍,പെരിങ്ങര എന്നിവിടങ്ങളിലെ ഘോഷയാത്രകള്‍ പെരിങ്ങര കളിത്തട്ട് ജംഗ്ഷനില്‍ കൂടിച്ചേര്‍ന്ന് ചാത്തങ്കേരി വഴി മേപ്രാല്‍ പുത്തമ്പലം ദേവീക്ഷേത്രത്തില്‍ സമാപിച്ചു.നെടുമ്പ്രം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭയാത്ര പൊടിയാടി ജംങ്ഷനില്‍ നിന്ന് പുത്തങ്കാവ് ദേവീക്ഷേത്രത്തിലേക്ക് നടന്നു.മല്ലപ്പള്ളിയില്‍ 12 മഹാശോഭാ യാത്രകളും 51 ഉപശോഭായാത്രകളും നടന്നു. മല്ലപ്പള്ളി ടൗണില്‍ നിന്ന് ആരംഭിച്ച മഹാശോഭായാത്ര തിരുമാലിട മഹാദേവ ക്ഷേത്രത്തിലെത്തി സമാപിച്ചു. കല്ലൂപ്പാറ പഞ്ചായത്തില്‍ കല്ലൂപ്പാറ ശ്രീ ഭഗവതീ ക്ഷേത്രത്തിലേക്കും ആനിയ്ക്കാട് ശിവപാര്‍വ്വതീ ക്ഷേത്രത്തിലേക്കും ഘോഷയാത്രകള്‍ നടന്നു.ആനിയ്ക്കാട് പഞ്ചായത്തിലെ പുലിയുറുമ്പ്, പുളിയ്ക്കാമല ,ഒല്ലൂര്‍ പടി; എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പുല്ലുകുത്തിയില്‍ സംഗമിച്ച്സമാപിച്ചു.പുന്നവേലി, വായ്പൂര് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ശോഭായാത്രകള്‍ ചെട്ടിമുക്കില്‍ സംഗമിച്ച് വായ്പൂര് കീഴ്തൃക്കേല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.കോട്ടാങ്ങല്‍ പഞ്ചായത്തിലെ വിവിധ ഘോഷയാത്രകള്‍ കോട്ടാങ്ങല്‍ ജംഗ്ഷനില്‍ സംഗമിച്ച് കോട്ടാങ്ങല്‍ ഭഗവതീ ക്ഷേത്രത്തില്‍ സമാപിച്ചു. കുളത്തൂര്‍ ശ്രീ മഹാദേവീ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ മഹാശോഭയാത്ര വായ്പ്പൂര് കുളങ്ങരക്കാവ് ദേവീക്ഷേത്രത്തില്‍ സമാപിച്ചു.വൃന്ദാവനം പ്രണമലക്കാവ് ദേവീക്ഷേത്രം,കൊറ്റനാട് ദേവീക്ഷേത്രം,പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണുക്ഷേത്രം,കണ്ണച്ചത്തേവര്‍ ക്ഷേത്രം,മഠത്തില്‍ക്കാവ് ശ്രീ ഭഗവതീ ക്ഷേത്ര,എന്നിവിടങ്ങളിലേക്കും ശോഭയാത്രകള്‍ നടന്നു.
അടൂരില്‍ 75 ശോഭായാത്രകളും അഞ്ച് മഹാശോഭായാത്രകളും നടന്നു. അടൂര്‍ നഗരത്തിലെ ശോഭായാത്ര ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ആനന്ദപ്പള്ളിയിലെ ശോഭായാത്രകള്‍ പ്രോത്രാട് പരബ്രഹ്മക്ഷേത്രത്തിലും പെരിങ്ങനാട് മണ്ഡലത്തിലെ ശോഭായാത്രകള്‍ മഹാദേവ ക്ഷേത്രത്തിലും സമാപിച്ചു. പള്ളിക്കല്‍ ഗണപതി ക്ഷേത്രത്തിലും പ്ലാക്കാട്ടുതറ നാഗരാജക്ഷേത്രത്തിലും ശോഭായാത്രകളും ആഘോഷപരിപാടികളും നടന്നു. പഴകുളത്തെ ശോഭായാത്രയും ആഘോഷപരിപാടികളും പുന്തലവീട്ടില്‍ ദേവീക്ഷേത്രത്തില്‍ നടന്നു. തെങ്ങമത്തെ ആഘോഷപരിപാടികള്‍ കാഞ്ഞിക്കല്‍ ക്ഷേത്രത്തിലും ഏറത്ത് മണ്ഡലത്തിലെ ശോഭായാത്രകള്‍ ശ്രീനാരായണപുരം മഹാദേവക്ഷേത്രത്തിലും സമാപിച്ചു. മണക്കാലാ കാരിപ്പൂരി മലനട ക്ഷേത്രം, കോട്ടയ്ക്കകം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശ്രീ കോട്ടൂര്‍ ക്ഷേത്രം, തുവയൂര്‍ മഹര്‍ഷിമംഗലം ക്ഷേത്രം, കടമ്പനാട് ഭഗവതി, ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മണ്ണടി പുതിയകാവ് ജംഗ്ഷന്, മണ്ണടി ക്ഷേത്രം, കോട്ടയ്ക്കകത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ശോഭായ്ത്രകളുടെ സമാപനവും ആഘോഷപരിപാടികളും നടന്നു. ഏനാത്ത് ശോഭായാത്രകള്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. വലിയ ശാസ്താ ക്ഷേത്രം, പറക്കോട് ഇണ്ടിളയപ്പന് ക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: