പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ ഭക്തസഹസ്രങ്ങള്‍ക്ക് സുകൃതമായി. തെളിഞ്ഞ പ്രകൃതിയെ സാക്ഷിയാക്കി ഇന്നലെ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തര്‍ ഒഴുകിയെത്തി.
ജനപ്രതിനിധികള്‍ മുതല്‍ സാധാരണക്കാരായജനങ്ങള്‍ വരെ ഒരേ മനസ്സോടെ അന്നദാനത്തില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 11.30ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഭദ്രദീപം തെളിയിച്ചതോടെ മഹാവള്ളസദ്യവഴിപാടിന് തുടക്കമായി. പാചക രംഗത്ത് പ്രസിദ്ധനായ പഴയിടം മോഹന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. അഷ്ടമി രോഹിണി വള്ളസദ്യ ഒരുക്കാന്‍ ആറന്മുളയിലാദ്യമായി അവസരം ലഭിച്ചത് നിയോഗമായാണ് പഴയിടം മോഹനന് നമ്പൂതിരി കരുതുന്നത്. ഒരു വര്‍ഷത്തിലധികമായി വള്ളസദ്യയുടെ അംഗീകൃത കരാറുകാരണ് പഴയിടം മോഹനന് നമ്പൂതിരി. അമ്പലപ്പുഴ പാല്‍പ്പായസം, ആറന്മുളയുടെ വറുത്ത എരിശ്ശേരിയും ഓരോ പാചകക്കാരനും സമര്‍പ്പണത്തോടെ തയ്യാറാക്കിയപ്പോള്‍ ഭക്തര്‍ക്കും അത് നവ്യാനുഭവമായി.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ ജിശശിധരന്‍ പിള്ള, സെക്രട്ടറി രാധാകൃഷ്ണന് പി ആര്, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, ജോയിന്റ് സെക്രട്ടറി രാഹുല്‍ രാജ്, വൈസ് പ്രസിഡന്റും ഫുഡ് കമ്മിറ്റി കണ്‍വീനറുമായ കെ.പി സോമന്, വള്ളസദ്യ ഉപസമിതി കണ്‍വീനര്‍ എ ആര് അനില്‍കുമാര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഇന്ചാര്ജ്ജ രാജീവ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വേണുഗോപാല്‍, വള്ളസദ്യ നിര്‍വ്വഹണ സമിതി അംഗങ്ങളായ ജഗന്മോഹന്ദാസ്, കെ ഹരിദാസ്, അനില്‍കുമാര്‍, പള്ളിയോട സേവാസംഘം ഭാരവാഹികളായ സി കെ ഹരിശ്ചന്ദ്രന്, ടി കെ ഹരിദാസ്, എം വി ഗോപകുമാര്‍, കെ കെ ഗോപിനാഥന് നായര്‍, ആര് ശ്രീകുമാര്‍, രതീഷ് ആര് മോഹന്‍, ആനന്ദന് പിള്ള, വി വിശ്വനാഥ പിള്ള, അശോക് കുമാര്‍, സഞ്ജീവ് കുമാര്‍ ജില്ലാ പഞ്ചായത്ത് അംഗം വിനിത അനില്‍, ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്, അംഗം ജെറി മാത്യു സാം, മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അയിഷ പുരുഷോത്തമന്, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, പത്തനംതിട്ട എന്‍എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് സോമനാഥന് നായര്‍, പന്തളം യൂണിയന് പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി മുന്‍ എംഎല്‍എമാരായ മാലേത്ത് സരളാദേവി, എ പദ്മകുമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
പത്തനംതിട്ട ഡിവൈഎസ് പി പാര്‍ഥസാരഥി പിള്ള, കോഴഞ്ചേരി സി ഐ വിദ്യാധരന് എന്നിവരുടെ നേതൃത്വത്തില്‍ ഗതാഗത നിയന്ത്രണത്തിനും മറ്റുമായി വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.അഗ്നിശമന സേന യുടെ നേതൃത്വത്തില്‍ സത്രക്കടവിന് സമീപം ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: