തൊടുപുഴ: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയില്‍ രണ്ട് ഷാപ്പ് ലൈസന്‍സികള്‍ക്കെതിരെ കേസെടുത്തു.
ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നെടിയശ ാല ഭാഗത്ത് നിന്നും ഓട്ടോയില്‍ കടത്തുകയായിരുന്ന അനധികൃത കള്ള് ചൊവ്വാഴ്ച പിടികൂടിയിരുന്നു. സംഭവത്തില്‍ ഒരാള്‍ പിടിയിലായെങ്കിലും മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. തൊടുപുഴയിലെ മറ്റൊരു ഷാപ്പിന്റെ ലൈസന്‍സിയായ വി ആര്‍ ജയനാണ് ഓടി രക്ഷപെട്ടതെന്നാണ് വിവരം. ഇയാള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് തൊടുപുഴ റേഞ്ചിലെ അരിക്കുഴ കള്ള് ഷാപ്പില്‍ പരിശോധന നടത്തിയപ്പോള്‍ സ്റ്റോക്കില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അരിക്കുഴ സ്വദേശികൂടിയായ ലൈസന്‍സി റ്റി ബി ഷാജുവിനെതിരെ കേസെടുത്തത്. ഒരേ ഗ്രൂപ്പില്‍പെട്ട ഷാപ്പുകളാണ് രണ്ടു പേരും നടത്തുന്നത്.
തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ബിജുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിബു മാത്യു, ഉദ്യോഗസ്ഥരായ പി എം ജോസ്, ഉദ്യോഗസ്ഥരായ റ്റി എ ഷാജി, ഷിജു പി കെ, അനീഷ്‌കുമാര്‍, സുരേന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും ജില്ലയിലെമ്പാടും പരിശോധന തുടരുമെന്നും നെല്‍സണ്‍ പറഞ്ഞു.
ഓണക്കാലത്തെ അനധികൃത മദ്യവില്‍പ്പുനക്കെതിരെ പരിശോധന കര്‍ശനമാക്കാന്‍ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















