കാഞ്ഞങ്ങാട്: നാദാപുരത്ത് മുസ്ലിംലീഗ് പ്രവര്ത്തകന് അസ്ലമിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്ഐ കെ. ബിജുലാല്‍ കസ്റ്റഡിയിലെടുത്തു. കേസില്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അസ്ലമിനെ കൊലപ്പെടുത്തി കേസിലെ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരെ ബങ്കളത്തെ ഒരു വീട്ടിലും കാഞ്ഞങ്ങാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായം ചെയ്ത് കൊടുത്തതിനാണ് അറസ്റ്റ്.
ഇയാളെ നാദാപുരം പോലീസിന് കൈമാറി. കോഴിക്കോട്ടെ ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ പ്രതികള്‍ക്കും ജില്ലയില്‍ ഒളിത്താവളങ്ങള്‍ ഒരുക്കിയിരുന്നു.
കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്കും സിപിഎം നേതൃത്വം ഒളിത്താവളമൊരുക്കുന്നത് കാസര്‍കോട് ജില്ലയിലെ വിവിധ പാര്‍ട്ടി ഗ്രാമങ്ങളിലാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
കണ്ണൂരിലെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതികളെ നീലേശ്വരത്ത് ഒളിവില്‍ താമസിപ്പിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: