ചവറ: നീണ്ടകര വെളിതുരുത്ത് പ്രദേശത്ത് അക്രമത്തില്‍ ഏര്‍പ്പെട്ട ശേഷം കഴിഞ്ഞ 27 വര്‍ഷമായി പോലീസിന് പിടി നല്‍കാതെ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര ഗീതാ ഭവനില്‍ ഗിരീഷിനെയാണ് ചവറ എസ്‌ഐ ജയകുമാറിറും സംഘവും പിടികൂടിയത്.
















