മലപ്പുറം: പങ്കാളിത്ത പെന്ഷന് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരെ ഫെറ്റോ നാളെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, പരിധികളില്ലാതെ 12.5 ശതമാനം ബോണസ് അനുവദിക്കുക, അന്യായമായ സ്ഥലമാറ്റങ്ങള്‍ അവസാനിപ്പിക്കുക, ശമ്പള പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ അവശ്യങ്ങളുന്നായിച്ചാണ് സമരം.
രാവിലെ 10ന് മലപ്പുറം കലക്ട്രേറ്റ് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ യൂണിവേഴ്സിറ്റി എംപ്ലോയിസ് സെന്റര്‍ സംസ്ഥാന സെക്രട്ടറി പി.പുരുഷോത്തമന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.വി.ഹരീഷ് അദ്ധ്യക്ഷത വഹിക്കും. എന്‍ജിഒ സംസ്ഥാന സെക്രട്ടറി സി.ബാബുരാജ്, ജില്ലാ പ്രസിഡന്റ് കെ.പി.ഗോവിന്ദന്‍കുട്ടി, എന്‍ടിയു ജില്ലാ പ്രസിഡന്റ് എന്‍.സത്യഭാമ, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് ജില്ലാ സെക്രട്ടറി പി.പ്രകാശന്, രവി തോട്ടത്തില്എന്നിവര് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: