കൊടുങ്ങല്ലൂര്‍: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്പന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് അപ്പക്കടവ് തെക്കുവശം കിളിക്കോടന്‍ വത്സന് മകന് സിബി (40) എന്നയാളെയാണ് ശൃംഗപുരം ബോയ്സ് സ്കൂളിന് മുന്നില്‍ നിന്നും പിടികൂടിയത്. ഇയാളുടെ കയ്യില്‍നിന്നും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.അഞ്ചുഗ്രാം കഞ്ചാവിന് 250രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. കൊടുങ്ങല്ലൂര്‍ എസ്ഐ മനോജ് കെ.ഗോപിയുടെ നേതൃത്വത്തില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ അംഗങ്ങളായ സി.എല്‍.ഷാജു, ജോസഫ്, കൊടുങ്ങല്ലൂര്‍ എഎസ്ഐ പ്രദീപന്, അനൂപ്, ജിജിന് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: