കല്‍പ്പറ്റ : കാരപ്പുഴയില്‍ 7.21 കോടിരൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന ടൂറിസം വിനോദ സഞ്ചാര കേന്ദ്രം താമസിയാതെ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്നും ടൂറിസം ഡയറക്ടര്‍ യു.വി.ജോസ് പറഞ്ഞു. കാരപ്പുഴയിലെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പവലിയന്, സ്ലൈഡര്‍, ആംഫി തിയ്യേറ്റര്‍, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലെറ്റ് ബ്ലോക്ക്, ഷേ ാപ്പുകള്, റോസ്ഗാര്‍ഡന്‍, കിഡ്സ് പാര്‍ക്ക്, എന്‍ട്രന്‍സ് ഗേറ്റ്, ഗെസിബോ, ഫെസിലിറ്റേഷന്കേന്ദ്രം, ഹെര്‍ബേറിയം, മ്യൂസിക്കല്‍ ഫൗണ്ടേന്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് കാരാപ്പുഴയിലെ കേന്ദ്രം. സബ്കളക്ടര്‍ ശീറാം സാംബശിവറാവു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍.അനിതാകുമാരി, കേരള ഇറിഗേഷന്‍ ഇന്‍ഫ്ര സ്ട്രകെച്ചര് കോര്പ്പറേഷന് ജനറല്‍ മാനേജര്‍ ജോസഫ് സ്കറിയ തുടങ്ങിയവരും ടൂറിസംഡയറക്ടര് യു.വി.ജോസിനൊപ്പം ഉണ്ടായിരുന്നു.
പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായ ടൂറിസം പദ്ധതികള്‍ പ്രയോജനപ്പെടുത്തി ജില്ലയ്ക്ക് കേരളത്തിന്റെ ടൂറിസം ഭൂപടത്തിന്റെ നെറുകെയിലെത്താനാവുമെന്ന് കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ യു.വി.ജോസ് പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്താനും പുതിയ സാധ്യതകള്‍ ആരായാനും സാഹസിക ടൂറിസത്തിന് വയനാട് ജില്ലയില്‍ കൂടുതല്‍പേര്‍ക്ക് പരിശീലനം നല്‍കും. ഹോം സ്റ്റേകളെ ഫാം ടൂറിസവുമായി ബന്ധപ്പെടുത്തും. റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേകളുടെയും നികുതി ഏകീകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാകളക്ടര്‍ ബി.എസ്.തിരുമേനി അധ്യക്ഷത വഹിച്ചു. സബ്കള്കടര്‍ ശീറാം സാംബശിവറാവു, എഡിഎം കെ.എം.രാജു ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍.അനിതാകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: