തിരുവനന്തപുരം: സുഗന്ധവ്യഞ്ജന പാതയിലെ രാജ്യങ്ങള്‍ സ്വന്തം വിഭവങ്ങളുമായി മത്സരിക്കാനെത്തുന്ന സ്പൈസസ് റൂട്ട് ഭക്ഷ്യമേളയുടെ മുന്നോടിയായി നാട്ടിലെ വിഭവങ്ങള്ക്കുവേണ്ടിയും കേരളാ ടൂറിസം മത്സരവേദിയൊരുക്കുന്നു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെ നടക്കുന്ന പ്രാദേശിക മത്സരങ്ങളുടെ യോഗ്യതാ റൗണ്ടിലേക്ക് കേരള ടൂറിസം അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ പാചകകല അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ പാചകവൈദഗ്ധ്യം കണ്ടെത്തുന്നതിനുകൂടിയാണ് സ്വദേശി പാചകവിദഗ്ധര്‍ക്കായി മത്സരം നടത്തുന്നത്. പ്രമുഖ പാചകവിദഗ്ധര്‍ അടങ്ങിയ വിധി നിര്‍ണയസമിതി തെരഞ്ഞെടുക്കുന്നവര്‍ ബോള്‍ഗാട്ടി പാലസ് ആന്‍ഡ് റിസോര്‍ട്ട്സില്‍ നടക്കുന്ന ഫൈനലില്‍ പങ്കെടുക്കും.
23 മുതല്‍ 26 വരെ നടക്കുന്ന സ്പൈസ് റൂട്ട് ഭക്ഷ്യമേളയുടെ അവസാനദിവസമാണ് ഫൈനല്‍. പ്രൊഫഷണല്‍, അമച്വര്‍ പാചക തല്പരരര്ക്കുകൂടി പങ്കെടുക്കാവുന്ന മത്സരത്തിലെ ഫൈനലിസ്റ്റുകള്‍ക്ക് 31 രാജ്യങ്ങളില്‍നിന്ന് സ്പൈസസ് റൂട്ട് മേളയില്‍ പങ്കെടുക്കാനെത്തുന്ന
പാചകവിദഗദ്ധരുമായി ഇടപഴകാന്‍ സാധിക്കും.
കേരളാ ടൂറിസം വെബ്സൈറ്റില്‍നിന്ന് (www.keralatouris
m.org) ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ ഏറ്റവും അടുത്തുള്ള മത്സരകേന്ദ്രത്തിലേക്ക് 27നുള്ളില്‍ ഇ-മെയിലായി അയയ്ക്കണം. മത്സരകേന്ദ്രങ്ങള്‍ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് 0495-2385861, ([email protected]) കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്- 0484-2558385, (foodcraftkly@gm കോവളം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കേറ്ററിംഗ് ടെക്നോളജി- 0471-2480283, 2480774 ([email protected]) എന്നിവയാണ്.
പരമ്പരാഗത ചേരുവകളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചുള്ളതും മൂന്നു മണിക്കൂറില്‍ പാചകം ചെയ്ത് അവതരിപ്പിക്കാവുന്നതുമായ തനത് കേരള വിഭവങ്ങളുടെ അഞ്ചുവീതം പാചകക്കുറിപ്പുകളും അപേക്ഷയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കണം. നാലെണ്ണം വിധികര്‍ത്താക്കള്‍ക്കും ഒന്ന് അവതരണത്തിനും വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: