ജമ്മു: വൈഷ്ണോ ദേവി തീര്‍ത്ഥാടകര്‍ക്ക് ഒരു നല്ല വാര്‍ത്ത. വൈഷ്ണോ ദേവി ക്ഷേത്രത്തിലേയ്ക്കുള്ള പുതിയ വഴി തീര്‍ത്ഥാടകര്‍ക്ക് ഉടന്‍ തുറന്നു കൊടുക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ക്ഷേത്രം അധികൃതരുടെ പ്രഖ്യാപനം.
ഖത്റ മുതല്‍ അര്‍ദ്ധകുവാരി വരെയുള്ള എഴ് കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പാതയിലെ ചെക്ക് പോസ്റ്റുകളുടേയും ഷെഡുകളുടേയും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ക്ഷേത്ര ഭാരവാഹികളുടെ നിര്‍ദ്ദേശം അനുസരിച്ച് കാല്‍നടക്കാരായ തീര്‍ത്ഥാടകരെ മാത്രമേ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുയുള്ളു. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ആംബലന്‍സിന് കൂടി സഞ്ചിക്കാനുള്ള ക്രമീകരണത്തിലാണ് വഴി നിര്‍മ്മിച്ചിരിക്കുന്നത്.
500 മീറ്റര്‍ ദൂരമാണ് പുതിയ വഴിക്ക്. അര്‍ദ്ധകുവാരി മുതല്‍ ഹാതി മാത വരെ ചെങ്കുത്തായ പാതയാണ്. അതുകൊണ്ട് തന്നെ വഴികളിലെല്ലാം തെന്നലില്ലാത്ത ടൈലുകളാണ് അധികൃതര്‍ പാകിയിരിക്കുന്നത്. അടുത്ത വര്‍ഷം കയര്‍ മാര്‍ഗ്ഗം സഞ്ചരിക്കാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് വഴിയിലുടനീളം അനൗണ്‍സ്മെന്റുകള്‍ക്കും സൗകര്യം ഒരുക്കും. മേല്‍കൂര കൊണ്ട് മൂടിയാകും വഴി മുഴുവന്‍ നിര്‍മ്മിക്കുക.
അതേസമയം പലക്കുകാരും കുതിരകളുടെ ഉടമസ്ഥരും പുതിയ വഴിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കാല്‍നടക്കാരെ മാത്രമേ പുതിയ വഴിയിലൂടെ കടത്തി വീടൂ എന്ന അധികൃതരുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണം.
https://youtu.be/iTxc5SjHoWA
പ്രതികരിക്കാൻ ഇവിടെ എഴുതുക: