പീനട്ട്-പൊഹലഡ്ഡു
ചേരുവകള്‍
അവല്- ഒരു കപ്പ്
പഞ്ചസാര-അര കപ്പ്
കപ്പലണ്ടി-കാല് കപ്പ്
നെയ്യ്- കാല് കപ്പ്
ഏലയ്ക്കാപ്പൊടി-ഒരു നുള്ള്
അണ്ടിപ്പരിപ്പ്-അഞ്ചെണ്ണം(ചെറുതായി
മുറിച്ചത്)
തയ്യാറാക്കുന്ന വിധം.
അവല് ഇടത്തരം തീയില്‍ വറുത്ത് കരുകരുപ്പാക്കുക. കോരി വയ്ക്കുക. കപ്പലണ്ടി ഇതേ പാനിലിട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കുക. തൊലി കളഞ്ഞ് തരുതരുപ്പായി പൊടിക്കുക. വറുത്ത അവലും പഞ്ചസാരയും പ്രത്യേകം പ്രത്യേകം പൊടിച്ച് വയ്ക്കുക. ഇവയെല്ലാം കൂട്ടി ഒരു ബൗളില്‍ എടുത്ത് ഏലയ്ക്കാ പൊടിയും ചേര്‍ത്ത് വയ്ക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് പൊന്‍ നിറമാക്കി കോരുക. എല്ലാം കൂടി യോജിപ്പിച്ച് വച്ചതിലേക്ക് ചൂട് നെയ്യൊഴിച്ച് ഒരു സ്പൂണ്‍ കൊണ്ടിളക്കി ചെറുചൂടോടെ ഉരുളകളാക്കി വയ്ക്കുക. പൂര്‍ണമായും ആറിയ ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി നന്നായടയ്ക്കുക.
ഉണ്ണിയപ്പം
പാളയന്തോടന് പഴം- മൂന്ന് എണ്ണം
ചീകിയ ശര്‍ക്കര, വെള്ളം- ഒരുകപ്പ് വീതം
അരിപ്പൊടി-രണ്ട് കപ്പ് വീതം
ഏലയ്ക്കാപ്പൊടി-രണ്ട് ടീ.സ്പൂണ്‍
ചുക്കുപൊടി-ഒരു ടീ. സ്പൂണ്‍
ബേക്കിങ് സോഡാ- അര ടീ.സ്പൂണ്‍
നെയ്യ്/ എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
പഴം തൊലികളഞ്ഞ് നന്നായടിച്ച് ഒരു ബൗളില്‍ ഇടുക. ശര്‍ക്കര ഒരു പാത്രത്തില്‍ എടുത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് ചൂടാക്കുക. ശര്‍ക്കര ഉരുകുമ്പോള്‍ അരിച്ച് പഴം അടിച്ചതില്‍ ചേര്‍ക്കുക. ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേര്‍ത്ത് നന്നായിളക്കുക. അരിപ്പൊടി ചേര്‍ത്ത് നന്നായിളക്കി കോരിയൊഴിക്കാവുന്ന പരുവത്തിലാക്കുക. വെള്ളം ആവശ്യമെങ്കില്‍ അല്പം കൂടി ചേര്‍ക്കാം. ഇനി ബേക്കിങ് സോഡ ചേര്‍ക്കുക. നന്നായിളക്കി അടച്ച് പൊങ്ങാനായി മൂന്ന്-നാല് മണിക്കൂര്‍ വയ്ക്കുക.
എണ്ണ/ നെയ്യ് ഫ്രയിങ്പാനില്‍ ഒഴിച്ച് ചൂടാക്കി ബാറ്ററില്‍ ഓരോ സ്പൂണ്‍വീതം എടുത്ത് ഒഴിച്ച് ഇരുവശവും വറുത്ത് പൊന്‍ നിറമാക്കി കോരുക. അപ്പക്കാരയില്‍ എണ്ണ/ നെയ്യ് ഒഴിച്ച് അപ്പം തയ്യാറാക്കാം.
റവയപ്പം
സൂചിറവ, വെള്ളം, ശര്‍ക്കര എന്നിവ അര കപ്പ് വീതം.
മൈദ, ഗോതമ്പ് മാവ്, ചുരണ്ടിയ തേങ്ങ എന്നിവ കാല് കപ്പ് വീതം
ഏലയ്ക്കാപ്പൊടി- ഒരു ടീ.സ്പൂണ്‍
കുക്കിങ് സോഡ-കാല് ടീ.സ്പൂണ്‍
എണ്ണ-വറുക്കാന്‍ ആവശ്യത്തിന്
ഒരു ബൗളില്‍ സൂചി റവയിടുക. ഇതില്‍ അര കപ്പ് വെള്ളം ഒഴിച്ച് അഞ്ച് മിനിട്ട് കുതിര്‍ക്കുക. ഇനി ശര്‍ക്കര ഉരുക്കി അരിച്ച് ഇതില്‍ ഒഴിക്കുക. എണ്ണ ഒഴിച്ചുള്ള മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായിളക്കി കട്ടിയായ ബാറ്റര്‍ തയ്യാറാക്കുക.
എണ്ണ ചൂടാക്കി ഓരോ തവി മാവുവീതം ഒഴിച്ച് ഇരുവശവും വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക. ഇനി ഇവ ഒരു പേപ്പര്‍ ടൗവ്വലില്‍ നിരത്തി അധികമുള്ള എണ്ണമയം മാറ്റുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: