കോട്ടയം പനച്ചിതോട് മലവേടന് കോളനിയില്‍ ശരണ്‍ ശശി(27) ആണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷനു സമീപമുള്ള റോഡിലെ വീട്ടില്‍ നിന്നാണ് നാലുഗ്രാം സ്വര്‍ണ്ണവും 500 രൂപയും മോഷ്ടിച്ചത്. കഴിഞ്ഞദിവസം രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെ കുളപ്പുള്ളിയില്‍ സംശയാസ്പദമായി കണ്ട പ്രതിയെ എസ്ഐ കെ.കെ. രാജേഷ് കുമാര്‍, എഎസ്ഐ വേലായുധന്, സിപിഒമാരായ പ്രകാശന്, ഷാഹുല്‍ ഹമീദ്, ഷാനവാസ്, സഞ്ജയന് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണ്ണവും പണവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോട്ടയം ഈസ്റ്റ്, വെസ്റ്റ്,ചിങ്ങവനം പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്. എട്ട്മാസം തടവ് ശിക്ഷ അനുഭവിച്ച ശരണ്‍ ഈമാസം എട്ടിനാണ് പുറത്തിറങ്ങിയത്.വീടു തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചയാളെ പിടികൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: