കൊല്ലങ്കോട്: അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരത്ത് ബസ് സ്റ്റാന്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനായി 2008-09 വര്‍ഷത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥലമെടുത്ത് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന് ഉള്‍പ്പെടെയുള്ള രണ്ടര ഏക്കര്‍ സ്ഥലത്താന് ശാപമോക്ഷമായി.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതും അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകളിലെ യാത്രക്കാര്‍ക്കും ചെക്ക്പോസ്റ്റിലെ പരിശോധനയ്ക്കായി നിര്‍ത്തുന്ന ടൂറിസ്റ്റ് വാഹനത്തിലെ യാത്രക്കാര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണ് ഗോവിന്ദാപുരം ബസ് സ്റ്റാന്റും കംഫര്‍ട്ട് സ്റ്റേഷനും. ഒമ്പതു വര്‍ഷമായി ഇത് കാടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണ്.
അതിര്‍ത്തി പ്രദേശത്തു നിന്നും സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ സര്‍വീസ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയും വാഹനം തിരിക്കേണ്ട സ്ഥലക്കുറവുമാണ് കേരള അതിര്‍ത്തിയിലെ പ്രധാന പ്രശ്നം. ഇതിനു പരിഹാരമായാണ് രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നത്.
ഇച്ഛാശക്തിയില്ലാത്ത ഭരണമാണ് ഇത്രയും കാലം വൈകിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് മുതലമട പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന് നവീകരണത്തിനായി അഞ്ചുലക്ഷം വകയിരുത്തിയത്.
പ്രാദേശിക വികസന ഫണ്ടുകള്‍ വിനിയോഗിച്ച് ഗോവിന്ദാപുരത്ത് അതിര്‍ത്തി പ്രദേശത്തിന്റെ മുഖഛായ മാറ്റുന്ന നവീന രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പഞ്ചായത്ത് പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: