പരപ്പനങ്ങാടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പതാകദിനത്തില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പരപ്പനങ്ങാടി നഗരസഭയിലെ ചിറമംഗലം, കുരിക്കള്‍ റോഡ്, മനക്കല്, പുത്തന്‍പീടിക, പരപ്പനങ്ങാടി, പഞ്ചാരപ്പടി, നെടുവ, കോയംകുളം എന്നീ സ്ഥലങ്ങളില്‍ ബാലഗോകുലം സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട് സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് നടക്കുന്നത് ശോഭായാത്രകളിലെ പകിട്ട് കണ്ട് വിറളിപൂണ്ട സാമൂഹ്യ ദ്രോഹികളാണ് ഇതിന് പിന്നില്‍. പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മറ്റി പ്രതിഷേധയോഗം ചേര്‍ന്നു. ആഘോഷ കമ്മറ്റി അദ്ധ്യക്ഷന്‍ രാജീവ്, കാര്യദര്‍ശി വിനീഷ് കോട്ടത്തറ, സുരേന്ദ്രന്, ബാലമുരളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: