കൊച്ചി: കല്യാണ്‍ സില്‍ക്സിന്റെ ഓണക്കോടിയ്ക്കൊപ്പം ഒന്നരക്കോടിയും സമ്മാനപദ്ധതിയുടെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പ് എറണാകുളം ഷോറൂമില്‍ നടന്നു. വീക്കിലി സമ്മാനമായ വോക്സ്വാഗണ് പോളോ കാറിന്റെ ആദ്യ ആഴ്ചയിലെ വിജയി കോട്ടയം സ്വദേശി സരീഷ് പി. എസ് (കൂപ്പണ്‍ നമ്പര്‍ 112061). പ്രൊഫ. കെ.വി.തോമസ് എംപി യാണ് നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുത്തത്.
ഡെയ്ലി സമ്മാനങ്ങളായ 10 ഹീറോ ഡ്യൂയറ്റ് സ്കൂട്ടറുകള്, 10 എയര്‍ കണ്ടീഷണറുകള്‍, 10 ടിവികള്‍, 20 കിച്ചണ്‍ സെറ്റുകള്‍, 10 ടാബ്ലറ്റുകള്, 10 സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയുടെ വിജയികളെ കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ സൗമിനി ജെയിന്, ഹൈബി ഈഡന് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.വി.ആന്‍ണി, ടാക്സ് അപ്പീല്‍ കമ്മിറ്റി ചെയര്മാന് കെ.വി.പി.കൃഷ്ണകുമാര്‍ എന്നിവര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്.പട്ടാഭിരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന് എന്നിവര്‍ സന്നിഹിതരായിരുന്നു.
സെപതംബര്‍ 25ന് അവസാനിക്കുന്ന ഈ സമ്മാനപദ്ധതിയിലൂടെ ഒന്നരക്കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് കല്യാണ്‍ സില്‍ക്സിന്റെ ഉപഭോക്താക്കള്‍ ലഭിക്കുക. സമ്മാനപദ്ധതിയുടെ അവസാനത്തില്‍ ബമ്പര്‍ സമ്മാനമായി നല്കപ്പെടുന്നത് 101 പവര്‍ സ്വര്‍ണ്ണമാണ്. കല്യാണ്‍ സില്‍ക്സില്‍ നടത്തുന്ന ഓരോ രണ്ടായിരം രൂപയുടെ പര്‍ച്ചേയ്സിനൊപ്പവും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും.
വിജയികളുടെ വിവരങ്ങള്‍ കല്യാണ്‍ സില്‍ക്സിന്റെ വെബ്സൈറ്റ്www.kalyansilk-s.com s^-bv-kv-ബുക്ക്പേജ് www.facebook.com/kalyansilks. കൂടാതെ കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: