പാവറട്ടി: 758 നന്മ സ്റ്റോറുകളടച്ചു പൂട്ടുകയും 2500 ത്രിവേണി സ്റ്റാഫുകളെ പിരിച്ചു വിടുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജകമണ്ഡലം ബിജെപി മഹിളമോര്ച്ചകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ മഹിളമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വ.നിവേദിത ഉദ്ഘാടനം ചെയ്തു.
വെങ്കിടങ്ങ് സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് കരുവന്തല ത്രിവേണി സ്റ്റോറിനു മുന്നില്‍ സാമപിച്ചു. വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ അല്പമെങ്കിലും ആശ്വാസമായിരുന്ന ത്രിവേണി നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതിലൂടെ ഈ ഓണം കരിഞ്ചന്തക്കാര്‍ക്ക് തീറെഴുതികൊടുക്കുന്ന അവസ്ഥയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ:നിവേദിത പറഞ്ഞു. ജില്ല ജന.സെക്രട്ടറി രമാദേവി അധ്യക്ഷത വഹിച്ചു.
ഷീബഹരിഹാരന്,സിന്ധു ദിനേശ്, ശാരദ ഉണ്ണി, ് സുധീഷ് മേനോത്ത് പറമ്പില്‍, ജസ്റ്റിന്ജേക്കബ്, പ്രവീണ്‍ പറങ്ങനാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: