തൃശൂര്‍: ലോട്ടറി തൊഴിലാളികള്‍ക്കുള്ള ബോണസ്സ് 6000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് തൃശൂര്‍ ജില്ലാ ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘം ജില്ലാകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോട്ടറി രംഗത്ത് നിലനില്‍ക്കുന്ന സെറ്റ് നമ്പര്‍ ചൂതാട്ടം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് സമൂഹത്തിന് വന്‍വിപത്തായി മാറിയിരിക്കുകയാണ്. വന്‍കിട ലോട്ടറി കച്ചവടക്കാര്‍ ടിക്കറ്റുവില കുറച്ച് ചില്ലറ വില്പന നടത്തുന്നതും സാധാരണക്കാരുടെ ജീവിതദുരിതം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.ജയന് പറഞ്ഞു. യൂണിയന് ജില്ലാപ്രസിഡണ്ട് കെ.ജി.ശശിധരന്, ജനറല്‍ സെക്രട്ടറി ഗോപി കള്ളായി, രജീഷ് കൊടുങ്ങല്ലൂര്‍, ഷാജി മുണ്ടത്തിക്കോട്, രാജേഷ് എല്‍ത്തുരുത്ത്, പ്രകാശന് പാലക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: