തൃശ്ശൂര്‍: അഖിലകേരള എഴുത്തച്ഛന് സമാജം സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ചുവരുന്ന വിദ്യാഭ്യാസ കലാസാംസ്കാരികമേളയുടെ ഭാഗമായി ‘ദേവദാസി സമ്പ്രദായം ചരിത്ര ദൃഷ്ടിയിലൂടെ’ എന്ന സിംബോസിയവും അരുണ്‍ എഴുത്തച്ഛന് എഴുതിയ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തക ചര്‍ച്ചയും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും കൗണ്‍സിലറുമായ എം.എസ്.സംപൂര്‍ണ ഉദ്ഘാടനം ചെയ്തു.
ജില്ലപ്രസിഡണ്ട് കെ.എന്‍. ഭാസ്കരന് എഴുത്തച്ഛന് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ടി.ആര്. വേണുഗോപാലന്‍, പി.ആര്. ജയശീലന്‍,പ്രൊഫ. ജോര്‍ജ്ജ് അലക്സ്, ജോയ് മണ്ണൂര്‍, ടി.ജി. ചന്ദ്രകുമാര്‍, അഡ്വ. പി.ആര്. സുരേഷ്, പ്രൊഫ. ടി.ബി. വിജയകുമാര്‍, ഡോ. വി.കെ. ലക്ഷ്മണകുമാര്‍, , ടി.കെ.ഗോപാലകൃഷ്ണന്, അഡ്വ. ടി.എസ്.ഉല്ലാസ്ബാബു, പത്മിനി മോഹന്‍ദാസ്, രാജി മോഹന്‍ദാസ്, വി.ആര്. ഗോപി, രാമചന്ദ്രന് താണിക്കുടം, രാജി മോഹന്‍ദാസ്, പ്രിയ രാജന്, ശിവശങ്കരന് പെരിങ്ങാവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: