തൃശൂര്‍: ലാലൂരിലെ വനിതകളുടെ നേതൃത്വത്തില്‍ പച്ചക്കറി തോട്ടങ്ങള്‍ ഒരുക്കുന്നതിന് 250 വനിതകള്‍ക്ക് കൃഷിയുപകരണമായ കൈക്കോട്ടും വിത്തും വളവും സൗജന്യമായി നല്കി. അരണാട്ടുകര തരകന്‍സ് സ്കൂളില്‍ നടന്ന പരിപാടി തേറമ്പില്‍ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലാലൂരിനുവേണ്ടി പദ്ധതി സജ്ജമാക്കിയ കോര്പറേഷന് കൗണ്‍സിലര്‍ ലാലി ജയിംസ് അധ്യക്ഷയായി. കോര്പറേഷന് പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദന്, കൗണ്‍സിലര്‍ ഫ്രാന്‍സിസ് ചാലിശേരി, ശിവാനന്ദന് പാറമേല്‍, അഡ്വ. പി.കെ. ജോണ്‍, ഷാബു വട്ടക്കണ്ണാടി, പോളി മാമ്പ്ര, ജോഫ്റി ജോര്‍ജ്, ഔസേഫ് നീലങ്കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: