തൃശൂര്‍: ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുണ്ടായ വന്‍ കവര്‍ച്ച, തട്ടിപ്പ് എന്നിവക്ക് പിന്നിലുള്ള തീവ്രവാദ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആവശ്യപ്പെട്ടു. ഗോസായിക്കുന്നിലെ സ്വര്‍ണക്കവര്‍ച്ചക്ക് പിന്നില്‍ പിടിയിലായ ഷലീര്‍, പാവറട്ടിയിലെ ബൈജു വധക്കേസിലെ മൂന്നാം പ്രതിയാണ്. ഇതേകേസില്‍ ഇനിയും പിടികൂടാത്ത ഫൈസല്‍, വാടാനപ്പിള്ളിയിലെ ഉദയന്‍ കൊലക്കേസിലെ പ്രതിയുമാണ്. അതിനാല്‍തന്നെ ഇതിനുപിന്നില്‍ തീവ്രവാദപ്രവര്‍ത്തനം ഉണ്ടോയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസം നടന്ന തട്ടിപ്പ്കേസും ഇതിന് സമാനമാണ്. അതിനാല്‍ ഇത്തരം കവര്‍ച്ചകള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ കേസുകളിലെ പ്രതികളെല്ലാംതന്നെ ഒരു തീവ്രവാദസംഘടനയുടെ പ്രവര്‍ത്തകരാണ്. അതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് നാഗേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: