ഇടുക്കി: കുമളി ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്‌ക്കിടെകഞ്ചാവുമായി ഒരാള്‍ പിടിയില്‍. ആലുവ കുട്ടമശ്ശേരി പുത്തന്‍പരയ്‌ക്കല്‍ഷെഫീക്ക് (23) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഞായറാഴ്ച
വൈകിട്ട് 7 മണിയോടെയാണ് കേസ് പിടികൂടുന്നത്.ഇയാളില്‍ നിന്നും 100 ്ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചെക്ക്‌പോസ്റ്റിലെഎക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി ആര്‍ സെല്‍വരാജന്‍, ഉദ്യോഗസ്ഥരായ കെ ബി ബഷീര്‍,സുധീര്‍ മുഹമ്മദ്, ജയന്‍ പി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
















