പത്തനംതിട്ട: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നാളെ നടക്കും. പത്തനംതിട്ട താലൂക്കിലെ 12 മണ്ഡലങ്ങളിലായി 76 ശോഭായാത്രകളും 16 മഹാശോഭായാത്രകളും നടക്കും. ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന പതാകദിനത്തോടനുബന്ധിച്ച് തൈവെയ്ക്കാം തണലേകാം താപമകറ്റാം – എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിളംബര ഘോഷയാത്രകള്‍, ഉറിയടി, ഗോപൂജ, സാംസ്കാരിക സമ്മേളനങ്ങള്‍ , കര്‍ഷക സംഗമം , ഗോപൂജ, , കവിയരങ്ങ്, ചിത്രരചനമത്സരം, പുരാണ പ്രശ്നോത്തരി, പ്രസാദ വിതരണം എന്നിവയും നടക്കുമെന്ന് താലൂക്ക് അദ്ധ്യക്ഷന്‍ എം.എം.പ്രസന്നകുമാര്‍, കാര്യദര്‍ശി ബാലമുരളികൃഷ്ണ എന്നിവര്‍ അറിയിച്ചു.
മലയാലപ്പുഴയില്‍ വിവിധ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ പൊതിപ്പാട് സ്കൂള്‍ ഗ്രൗണ്ടില്‍ സംഗമിച്ച് മഹാശോഭായാത്ര മലയാലപ്പുഴ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. കുമ്പഴ ജംഗ്ഷനില്‍ വിവിധ ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്ര വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രത്തില്‍ സമാപിക്കും. കുമ്പഴവടക്ക്, കലമണ്ണില്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര മൈലപ്ര ദേവീക്ഷേത്രത്തിലെത്തും. മേക്കൊഴൂര്‍ കാട്ടുകല്ലിന്പടി പേഴുങ്കാവ് മേഖലയില്‍ നിന്നും എത്തുന്ന ശോഭായാത്ര മേക്കൊഴൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും. താഴൂര്‍,പടത്തക്കല് പടിയില്‍ നിന്നും ആരംഭിച്ച് സ്കൂള്‍ ജംഗ്ഷന്‍വഴി, ആനമുക്കിലെത്തി തിരിച്ച് താഴൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ശോഭായാത്ര സമാപിക്കും. വിവിധ ശോഭായാത്രകള്‍ നരിയാപുരം മഠത്തില്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്ര ഇണ്ടിളയപ്പന് ക്ഷേത്രത്തില്‍ സമാപിക്കും.
ചെന്നീര്‍ക്കരയില്‍ വിവിധ ശോഭായാത്രകള്‍ കുന്നേല്‍ ദേവീക്ഷേത്രത്തിലെത്തി അവിടെ നിന്നും മാത്തൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മഹാശോഭായാത്ര സമാപിക്കും. ഇലന്തൂരില്‍ ശോഭായാത്രകള്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഗമിച്ച് മഹാശോഭായാത്ര ഭഗവതികുന്ന് ദേവീക്ഷേത്രാങ്കണത്തില്‍ സമാപിക്കും. പ്രക്കാനത്ത് കൈതവന ദേവീക്ഷേത്രത്തില്‍ സംഗമിക്കും. ശിവപുരത്ത് ശോഭായാത്രകള്‍ തോട്ടുപുറത്ത് സംഗമിച്ച് മഹാശോഭായാത്ര ആലുംപാറ ക്ഷേത്രത്തില്‍ സമാപിക്കും. ഓമല്ലൂരില്‍ വിവിധ ശോഭായാത്രകള്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്ര ഒഴുവത്ത് ദേവീക്ഷേത്ര സന്നിധിയിലെത്തി തിരികെ ശ്രീരക്തകണ്ഠസ്വാമി മഹാക്ഷേത്ര സന്നിധിയില്‍ സമാപിക്കും. ദേവിപുരത്ത് ശോഭായാത്രകള്‍ വള്ളിക്കോട് പുത്തന്‍ ചന്തയില്‍ സംഗമിച്ച് തൃക്കോവില്‍ ക്ഷേത്രത്തില്‍ സമാപിക്കും. പത്തനംതിട്ടയില്‍ ശോഭായാത്രകള്‍ ജിയോ ഗ്രൗണ്ടില്‍ സംഗമിച്ച് മഹാശോഭായാത്ര ശാസ്താംകോവിലില്‍ സമാപിക്കും. പൂക്കോട് ശോഭായാത്രകള്‍ സംഗമിച്ച് പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. പൂക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നളിന്‍കുമാര്‍ കട്ടീല്‍ എംപി ശോഭായാത്ര ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.
വാഴമുട്ടം ജംഗ്ഷനില്‍ സംഗമിക്കുന്ന ശോഭായാത്രകള്തുടര്ന്ന് വാഴമുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ സമാപിക്കും. വലഞ്ചുഴിയില്‍ പുളിമുക്ക് ജംഗ്ഷനില്‍ നിന്നും മഹാശോഭയാത്ര ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും.
കോന്നിയില്‍ പയ്യനാമണ്‍, കോന്നി, അരുവാപ്പുലം , വി.കോട്ടയം എന്നിവിടങ്ങളില്‍ മഹാശോഭായാത്രകളും ആഘോഷവും നടക്കും. വിവിധ ശോഭായാത്രകള്‍ ചാങ്കൂര്‍ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്ര പയ്യനാമണ്ണില്‍ സമാപിക്കും. കോന്നി ടൗണില്‍ ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭയാത്ര ചിറയ്ക്ക് ശ്രീ ധര്മ്മക്ഷേത്രാങ്കണത്തിലെത്തി സമാപിക്കും. അരുവാപ്പുലത്ത് എള്ളാകാംവ് ഉമാമഹേശ്വരിബാലഗോകുലത്തിന്റേയും ഭുവനേശ്വരി ബാലഗോകുലത്തിന്റേയും ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ നടക്കും. വി.കോട്ടയത്ത് ശോഭായാത്രകള്‍ സംഗമിച്ച് മാളികപ്പുറം ദേവീക്ഷേത്രത്തില്‍ സമാപിക്കും. പന്തളത്ത് പൂഴിക്കാട്, തുമ്പമണ്‍, അമ്പലക്കടവ്, കുരമ്പാല, എന്നിവിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കുരമ്പാലയില്‍ വിവിധ ശോഭായാത്രകള്‍ ഗുരുനാഥന്‍കാവ് ക്ഷേത്രത്തിലെത്തി അവിടെ നിന്നും ഒരിപ്പുറം ദേവീക്ഷേത്ര സന്നിധിയില്‍ സമാപിക്കും. വിവിധ ശോഭായാത്രകള്‍ വൃന്ദാവനം വേണുഗേപാലക്ഷേത്രത്തിലെത്തി മഹാശോഭായാത്രയും തിരുമംഗലത്ത് മഹാദേവക്ഷേത്രത്തില്‍ നിന്നുമെത്തുന്ന ശോഭായാത്രകളും ചേര്‍ന്ന് ഒരിപ്പുറം ക്ഷേത്രത്തില്‍ സമാപിക്കും. ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തില്‍ നിന്നും ശോഭായാത്ര ആരംഭിക്കും. ഇലവുംതിട്ടയില്‍ ശോഭായാത്രകള്‍ മുക്കടയില്‍ സംഗമിച്ച് ഇലവുംതിട്ട ദേവീക്ഷേത്രത്തില്‍ സമാപിക്കും. കുളനട കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കുളനട ദേവീക്ഷേത്രത്തില്‍ സമാപിക്കും.
വിവിധ ഹൈന്ദവ സംഘടനകളുടേയും ക്ഷേത്ര ഉപദേശകസമിതികളുടേയും സഹകരണത്തോടെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: