കോഴഞ്ചേരി: അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി കാഞ്ഞിരപ്പള്ളി ചേനപ്പാടി കരയില്‍ നിന്നുള്ള ഭക്തര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തി. വാഴൂര്‍ തിര്‍ഥപാദാശ്രമം മഠാധിപതി സ്വാമിഗരുഡധ്വജാനന്ദ തീര്‍ഥപാദരുടെ നേതൃത്വത്തില്‍ പാര്‍ഥസാരഥി ഭക്തജന സമിതിയാണ് വള്ളസദ്യയ്ക്കായി തൈര് സമര്‍പ്പിച്ചത്. അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായുള്ള 1200 ലീറ്റര്‍ തൈരാണ് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ഹരേരാമ കീര്‍ത്തനങ്ങളോടെ ആറന്മുളയിലെത്തിച്ചത്. കിഴക്കേനടയിലെത്തിയ ചേനപ്പാടിക്കരക്കാരെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ സ്വീകരിച്ചു.
അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വഴിപാട് കൂപ്പണുകള്‍ എടുക്കുന്നതിന് ഒരു ദിവസത്തേക്ക് കൂടി സൗകര്യമൊരുക്കിയതായി വള്ളസദ്യ നിര്‍വ്വഹണ സമിതി കണ്‍വീനര്‍ കൂടിയായ പള്ളിയോട സേവാസംഘം സെക്രട്ടറി പി ആര് രാധാകൃഷ്ണന് അറിയിച്ചു. 9000 രൂപയുടെ കൂപ്പണ്‍ എടുക്കുക്കുന്നവര്ക്ക് ഒരു പള്ളിയോടത്തിന് വഴിപാട് നടത്താന്‍ കഴിയുന്നതിന് പുറമേ 10 വള്ളസദ്യപ്പാസുകളും ലഭിക്കും. ആയിരം രൂപയുപടെ സംഭാവനക്കൂപ്പണുകളും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: