ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷന്‍ ലൈബീരിയയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ രക്ഷാബന്ധന്‍, ജന്മാഷ്ടമി ഉത്സവങ്ങള്‍ ആഘോഷിച്ചു. പരിപാടികള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും വര്‍ണ പകിട്ടാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ചു.
ഭജനയോട് കൂടി ആരംഭിച്ച പരിപാടിയില്‍ അനൂപ് എ.എസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ലൈബീരിയ ഗീതാശ്രമം പ്രസിഡന്റ് ലക്ഷ്മണ്‍ ദാസ് ഭോജ്വാനി ഉദ്ഘാടനം ചെയ്തു. ശേഷം നിരവധി കലാപരിപാടികളും അരങ്ങേറി. ജയശങ്കര്‍, ലവീന നന്ദ്വാനി തുടങ്ങിയവര്‍ ജന്മാഷ്ടമിയുടെയും രക്ഷാബന്ധന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ലൈബീരിയയെ പോലെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു രാജ്യത്തുപോലും ഭാരതീയ ജനത ഒത്തൊരുമിക്കാനും ദേശീയബോധം നിലനിര്‍ത്താനും ഇത്തരം അവസരങ്ങള്‍ വിനിയോഗിക്കുന്നതിലുള്ള സന്തോഷം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
പരിപാടിയുടെ വിജയത്തിന് ഭാരതത്തിന്റെയും ലൈബീരിയയുടെയും തനതു സംസ്‌കാരം പരസ്പരം പകരാന്‍ വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയ അഭ്യുദയകാംക്ഷികള്‍ക്കും ലൈബീരിയന്‍ സര്‍ക്കാരിനും കണ്‍വീനര്‍ അജെഷ്.ടി നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: