അങ്ങാടിപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ തിരൂര്‍ക്കാട്-അരിപ്ര റോഡരികിലെ ദിശാബോര്‍ഡില്‍ പരസ്യം പതിച്ചത് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നതിനിടയാക്കുന്നു. സമീപത്ത് തന്നെ മറ്റു പരസ്യ ബോര്‍ഡുകള്‍ റോഡരികില്‍ സ്ഥാപിച്ചത് വാഹനയാത്രക്കാരുടെ ശ്രദ്ധയെ തിരിച്ചു വിടാനും കാരണമാകുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അരിപ്ര സ്കൂള്‍ പടിക്കടുത്തുള്ള വളവിലെ സൂചക ബോര്‍ഡിലാണ് സംഘടനാ പരിപാടികളുടെ പോസ്റ്റര്‍ ഒട്ടിച്ച് സൂചക ബോര്‍ഡിനെ മറച്ചിരിക്കുന്നത്. സൂചക ബോര്‍ഡുകള്‍ എന്തിനു വേണ്ടിയാണെന്ന് കൂടി അറിയാത്തവരാണോ ഈ സംഘാടകരെന്ന് നാട്ടുകാറ് പരിഹസിക്കുന്നു. ‘പരസ്യം പതിക്കരുത്’ എന്ന ബോര്‍ഡുകള്‍ ചിലര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ദിശാസൂചികകള്‍ കൈയ്യേറി പരസ്യം പതിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: