മാനന്തവാടി : ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനോടനുബന്ധച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എരുമതെരുവ് കാഞ്ചികാമാക്ഷി അമ്മന്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ആഘോഷ പ്രമുഖ് സന്തോഷ് ജി നിര്‍വഹിച്ചു. ചിത്രരചന മത്സരം, പുരാണ പ്രശ്നോത്തരി, ഗീതാപാരായണം എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മത്സരവിജയികള്‍ക്ക് മാനന്തവാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ സമ്മാനം വിതരണം ചെയ്തു. ബാലഗോകുലം താലൂക്ക് കാര്യദര്‍ശി സുരേഷ് ചൊവ്വ, കെ. സഹദേവന്, ആ.എസ്. അരുണ്‍, എം.കെ. റിനീഷ്, സുനില്‍കുമാര്‍, എം.കെ. പ്രസാദ്,സുനില്‍കുമാര്‍ ഇടിക്കര, വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കാളികളായി. 24ന് മൂന്ന് മണിക്ക് മാനന്തവാടി താഴയങ്ങാടി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും എരുമതെരുവ് കാഞ്ചികാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലേക്ക് മഹാശോഭയാത്ര നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: