മാനന്തവാടി : കാട്ടാന വ്യാപകമായ തോതില്‍ കൃഷി നശിപ്പിച്ചു. മാനന്തവാടി പഞ്ചായത്തിലെ കിഴക്കേപറമ്പില്‍ ബിപിന്‍ എന്ന കര്‍ഷകന്റെ തെങ്ങ്, കമുക്, വാഴ, കാപ്പി, കുരുമുളക് എന്നി കൃഷികളാണ് ഓഗസ്റ്റ് 21 ന് കാട്ടാനയിറങ്ങി നശിപ്പിച്ചത്. ഇതിനുമുമ്പും കാട്ടാനയും പന്നിയുമടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചിരുന്നു. രാത്രി സമയത്താണ് ഇവയുടെ സൈ്വരവിഹാരമെന്നതാനാല് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ് കര്‍ഷകരുടെ പരാതി. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നിരവധി തവണപരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: