ഗുരുവായൂര്‍: കള്ളകര്‍ക്കടകത്തിന്റെ കാര്മേഘങ്ങളൊഴിഞ്ഞ്, പൊന്നിന്‍ചിങ്ങം പിറന്നതോടെ ഗുരുവായൂരില്‍ വിവാഹ മണ്ഡപമുണര്ന്നു. ചിങ്ങമാസത്തിലെ വിവാഹമുഹൂര്ത്തിന്റെ ആദ്യദിനമായ ഇന്നലെ 171-വിവാഹങ്ങളോടെയാണ് ഗുരുവായൂരില്‍ തുടക്കമായത്. മൂന്ന് മണ്ഡപങ്ങളിലായി തിക്കിലും, തിരക്കിലുംപെട്ട വധൂവരന്മാര്ക്ക് മണ്ഡപത്തിലേക്ക് കയറാന്‍ നന്നേ പാടുപെടേണ്ടിവന്നു.
അത്രമാത്രം തിരക്കിനെ മറികടന്നാണ് വധൂവരന്മാര് കണ്ണനെ സാക്ഷിനിര്‍ത്തി ഇന്നലെ മിന്നുചാര്‍ത്തിയത്. മുഹൂര്‍ത്തം കൂടുതലും 10-മണിക്ക് മുമ്പായിരുന്നു. ക്ഷേത്രത്തിലും ഭക്തജനതിരക്ക് നിയന്ത്രണാതീതമായിരുന്നു. 847-കുട്ടികള്‍ക്കായുള്ള ചോറൂണും ക്ഷേത്രത്തിനകത്ത് നടന്നു.
വാഹനങ്ങള്‍ക്ക് പാര്‍ക്ക്ചെയ്യാന്‍ ഇടമില്ലാത്തതുമൂലം ഗതാഗതകുരുക്കും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: