കട്ടപ്പന: എസ്എന്‍ഡിപി യോഗം മലനാട് യൂണിയന് 10.83 കോടി രൂപയുടെ ബജറ്റ്. 2017ല്‍ ചേറ്റുകുഴിയില്‍ നിര്‍മ്മിക്കുന്ന കോളേജിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനും, സ്വാന്തനം സഹായ നിധി, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അവതരിപ്പിച്ച ബജറ്റിനാണ് യൂണിയന്‍ വാര്‍ഷിക സമ്മേളന പ്രതിനിധികള്‍ അംഗീകാരം നല്‍കിയത്. കട്ടപ്പന ടൗണ്‍ഹാളില്‍ നടന്ന വാര്‍ഷിക യോഗം യൂണിയന്‍ പ്രസിഡന്റ് ബിജുമാധവന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി.ആര്‍ മുരളീധരന്‍, ഷാജി പുള്ളോലില്‍, കൗണ്‍സിലര്‍ മാരായ പി.എന്‍ സത്യവാസന്‍, കെ.വി സലി, സന്തോഷ് ചാളനാട്ട്, പി.ആര്‍ രതീഷ്, മനോജ് ആപ്പാന്താനത്ത്, പി.കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റി ജില്ലയിലെ അനന്തമായ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, പത്ത് ചെയിന്‍ മേഖലയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, വിഷം കലര്‍ത്തിയ ഭക്ഷ്യസാധനങ്ങള്‍ നിയന്ത്രിച്ച് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സുരക്ഷ ഒരുക്കുക തുടങ്ങിയ വിഷയങ്ങളില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്‍ യോഗം യോഗം പാസ്സാക്കി.
















