പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ കമ്മിറ്റിയില്‍ കയ്യാങ്കളി. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്ക്പോര് കയ്യാങ്കളി വരെയെത്തി. ജില്ലാ പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണ് ഒരുവിഭാഗം സംഘര്‍ഷമുണ്ടാക്കിയതെന്ന് ആക്ഷേപവും ഉയരുന്നു. ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസും സംസ്ഥാന സെക്രട്ടറി ജോസഫ് എംപുതുശ്ശേരിയും തമ്മിലുള്ള പ്രശ്നങ്ങളാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ അശാന്തി പടര്‍ത്തുന്നത്.തിരുവല്ലയില്‍ ജോസഫ് എം.പുതുശ്ശേരി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെപേരില്‍ മൂന്ന് യൂത്ത് ഫ്രണ്ട് നേതാക്കളെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നടത്തിയ പ്രകടനവും മറ്റുമാണ് ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയ്ക്കിടെ സംഘര്‍ഷമുണ്ടാക്കിയത്.
യൂത്ത്ഫ്രണ്ട് ജനറല്‍ സെക്രട്ടറി വി.ആര്. രാജേഷ്, ജില്ലാ പ്രസിഡന്റ് ജേക്കബ്മാമ്മന്, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് ബിനു കുരുവിള എന്നിവയാണ്കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ജോസഫ് എം.പുതുശേരിക്കെതിരെ പ്രവര്ത്തിച്ചുവെന്നപരാതിയില് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്പെന്‍ഡുചെയ്തതെന്ന് ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ജോസ് കെ.മാണി എംപിയും സംസ്ഥാനസെക്രട്ടറി ജോസഫ് എംപുതുശ്ശേരിയും യോഗത്തിലെത്തിയില്ല. ഇതിനിടെ ഒരുവിഭാഗം യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ യോഗ ഹാളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്തു. ബഹളത്തിനിടെ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ പുറത്താക്കിയ നടപടിപിന്വലിക്കണമെന്നുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയെന്നാണ് നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: