അടൂര്‍: കെഎസ്ആര്‍ടിസി ജംഗ്ഷന്സമീപമുള്ള കടകളുടെ ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അറത്തുമാറ്റിയതില് പ്രതിഷേധം വ്യാപകമാകുന്നു. വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ നെയിംബോര്‍ഡുകളാണ് മുപ്പതോളം സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അറുത്ത് മാറ്റിയത്. ആരോണ്‍ ഫ്ളവര്മാര്ട്ട്, ചമയം ബ്യൂട്ടി പാര്‍ലര്‍, ഹോട്ടല്‍ ഉണ്ണീസ്, തുടങ്ങിയ സ്ഥാപനങ്ങളുടെ ബോര്‍ഡുകളാണ് മുറിച്ചുമാറ്റിയത്. കടയുടമകള്‍ തിരക്കിയപ്പോള്‍ ഓട വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ ഇതിനോട് ചേര്‍ന്ന് ദേശാഭിമാനി എന്നബോര്‍ഡും അതിനടുത്തായി ഒരു ബങ്കും സ്ഥാപിച്ചിട്ടുണ്ട്. ഓടയുടെ മുകളിലെ സ്ലാബിന്റെ മുകളില്‍തന്നെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. മുറിച്ചുമാറ്റിയ ബോര്‍ഡുകള്‍ തിരികെ സ്ഥാപിക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവില്‍ അതിര്‍ത്തി തര്‍ക്കത്തെചൊല്ലി കേസ് നിലവിലുള്ളതായി കെട്ടിട ഉടമയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: