പത്തനംതിട്ട: ഭഗവാനും ഭക്തനും ഒന്നിച്ചിരുന്ന് അന്നമുണ്ണുന്ന അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ 24 ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നടക്കും. വള്ളസദ്യ ഒരുക്കുന്നതിനായി ഇന്ന് രാവിലെ 9.50 നും 10.24 നും മദ്ധ്യേയുള്ള മുഹൂര്‍ത്തില്‍ അടുപ്പിലേക്ക് അഗ്നി പകരും. വള്ളസദ്യയ്ക്കായി 51 പള്ളിയോടക്കരകളില്‍ നിന്നുള്ള വിഭവ ശേഖരണം ഇന്നലെ ആരംഭിച്ചു. വള്ളസദ്യയ്ക്കുള്ള തൈരുമായി കാഞ്ഞിരപ്പള്ളി ചേനപ്പാടി കരക്കാര് ഇന്ന് ആറന്മുളയിലെത്തും. വാഴൂര്‍ തിര്‍ഥപാദാശ്രമം മഠാധിപതിഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍ മുഖ്യ രക്ഷാധികാരിയായി പാര്‍ഥസാരഥി ഭക്തജന സമിതിയാണ് വള്ളസദ്യയ്ക്കായി തൈര് സമര്‍പ്പിക്കുന്നത്. ഇന്ന് 11 ന് ചേനപ്പാടി കരക്കാരുടെ തൈര് സമര്‍പ്പണം നടക്കും. കിഴക്കേനടയിലെത്തുന്ന ചേനപ്പാടിക്കരക്കാരെ പള്ളിയോട സേവാസംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
പാചക വിദഗ്ദ്ധന് പഴയിടം മോഹനന് നമ്പൂതിരിയാണ് ഇത്തവണ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നത്. 24 ന് നടക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യയ്ക്ക്പതിനായിരക്കണക്കിന് ഭക്തര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ എത്തും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: