പത്തനംതിട്ട: കോന്നിയിലും പരിസരത്തുമുള്ള കോളേജുകളിലെ എബിവിപി പ്രവര്‍ത്തകരുടെ പേരില്‍ എസ്എഫ്ഐ സിപിഎംകാര്‍ കള്ളക്കേസുകൊടുക്കുന്നതായി ആക്ഷേപം. കോന്നി എന്‍എസ്എസ് കോളേജിലെ ആറ് എബിവിപി വിദ്യാര്‍ത്ഥികളുടെ പേരില്‍ റാഗിങ് ആരോപിച്ച് കള്ളക്കേസ് കൊടുത്തു. എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചതിനെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. കിഴക്കുപുറം എസ്എഎസ് എസ്എന്‍ഡിപി കോളേജില്‍ രാഖിയുമായെത്തിയ എബിവിപി പ്രവര്‍ത്തകരെയാണ് എസ്എഫ്ഐക്കാര്മര്ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഡിവൈഎഫ്ഐക്കാര്‍ അവിടെയെത്തി എബിവിപി പ്രവര്‍ത്തരെ വീണ്ടും മര്‍ദ്ദിച്ചു. ഇതിലൊക്കെ പരാതി നല്‍കിയിട്ടും ഗൗരവമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. എബിവിപി പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ കേസുകളില്ലാതാക്കാമെന്ന വാഗ്ദാനവും ചില സിപിഎം കാര്‍ മുന്നോട്ടുവെയ്ക്കുന്നു. കോന്നിയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനപരമായി പഠിക്കാനുള്ള അവസരം ലഭ്യമാക്കണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: