കല്‍പ്പറ്റ : കേരളാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പാനലില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കുള്ള പരിശീലനം കളക്ടറേറ്റിലെ എ.പി.ജെ. ഹാളില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പാനലില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കാണ് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നത്.
റിട്ടയേര്‍ഡ് ജില്ലാജഡ്ജ് എം.പി. ഭദ്രന് ക്ലാസ്സെടുത്തു. അഡ്വ.എന്‍.ജെ. ഹനസ് അദ്ധ്യക്ഷത വഹിച്ചു. ഡി.എല്‍.എസ്.എ. സെക്രട്ടറി എ.ജി.സതീഷ്കുമാര്‍, ബത്തേരി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.പി.ഡി.സജി, മാനന്തവാടി ബാര്‍ അസോസിയേഷ ന് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ.ഒ.ടി. ജെയിംസ്, സെക്ഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ.കെ.സുജാത, എം.എ.സി.ടി. ജഡ്ജ് പി.ശശിധരന്, അഡീഷണല്‍ ജില്ലാ ജഡ്ജ് ഇ.അയൂബ്ഖാന്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ശബരീനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: