കല്‍പ്പറ്റ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ (എം.എന്‍.ആര്.ഇ.ജി.പി.) കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന് സബ് കളക്ടര്‍ ശീറാം സാംബ ശിവറാവു പറഞ്ഞു. കളക്ടറേറ്റിലെ എ.പി.ജെ. ഹാളില്‍ ചേര്‍ന്ന തൊഴിലുറപ്പ് പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയുടെ വികസനം സാധ്യമാകും. കാര്ഷി കജലസേചന മേഖലകളില്‍ പദ്ധതിപരമാവധി പ്രയോജനപ്പെടുത്തണം. ജില്ലയില്‍ ഇറിഗേഷന്പ്ലാനിന്റെ ഭാഗമായി കണ്ടെത്തിയ വിവി ധവകുപ്പുകളുടെ പദ്ധതികള്‍ മഹാത്മാ ഗാന്ധിതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പാക്കണം.എന്‍.ആര്.ഇ.ജി.എ പ്രൊജക്ട് ഡയറ്ക്ടര് പി.ജി.വിജയകുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ്, ജില്ലാപ്ലാനിങ്ങ് ഓഫീസര്‍ എസ്.ആര്.സനല്‍കുമാര്‍, അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം തോമസ്, കൃഷി ഓഫീസര്‍മാര്‍ മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: