മാനന്തവാടി : ഓണക്കാലത്ത് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും വിപണനവും തടയാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിച്ചു.
ഏക്സ് സൈസ്, റവന്യു, പോലീസ്, വനം വകുപ്പുകള്‍ ചേര്‍ന്നാണ് സ്ക്വാഡ് രൂപീകരിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മദ്യവും മയക്കുമരുന്നു കടത്തികൊണ്ടു വരുന്നത് തടയാന്‍ വാഹന പരിശോധന കര്‍ശനമാക്കും കൂടാതെ കോളനികള്‍ കേന്ദ്രീകരിച്ചുളള വ്യാജമദ്യ ഉല്പാദനവും വിപണനവും തടയാന്‍ നിരീക്ഷണം ഏര്‍പ്പെടുത്തും .
വ്യാജമദ്യ വില്‍പ്പനയും വിപണനവും നടക്കുന്ന വിവരങ്ങള്‍ 94470977 04, 940069667 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: