കല്‍പ്പറ്റ : കര്‍ഷകര്‍ ഏറെയുള്ള ജില്ലയില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ്ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന് പറഞ്ഞു. വയനാട് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി അസൂത്രണത്തില്‍ വയനാട് ജില്ലയ്ക്ക് പ്രതേ്യക പരിഗണന നല്‍കും. വയനാട്ടിലെ ആദിവാസികളുടെയും നിര്‍ധന വിഭാഗക്കാരുടെയും ക്ഷേമത്തിന് ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് അനിവാര്യം. ജില്ലയില്‍ നിന്ന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പുരോഗമനാത്മക പദ്ധതികളും നിര്‍ദ്ദേശങ്ങളും നയരൂപീകരണത്തില്‍ പരിഗണിക്കും. കാര്‍ഷിക മേഖലയിലും ക്ഷീര വികസനത്തിനും കൂടുതല്‍ ഫണ്ട് ആവശ്യമാണ്. ആവശ്യങ്ങളനുസരിച്ച് ഓരോ ജില്ലകളിലും അവര്‍ക്കാവശ്യമുള്ള പദ്ധതികളാവും തെരഞ്ഞെടുക്കുകയെന്നും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മിഷന് നന്ദിനി പദ്ധതിക്ക് 50 ലക്ഷം അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത്, എഡിഎം കെ.എം.രാജു, സബ്കളക്ടര്‍ ശീറാം സാംബശിവറാവു, പ്ലാനിംഗ് ഓഫീസര്‍ എസ്.ആര്.സനല്‍കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി, ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: