അന്തിക്കാട്: നിരോധിത പുകയില ഉല്പന്നങ്ങളായ ഹാന്‍സ് കൊണ്ട് നടന്ന് വില്‍ക്കുന്നവരേയും കടയുടമയേയും അന്തിക്കാട് പോലീസ് പിടികൂടി.ആലപ്പാട് സെന്ററില്‍ ലോട്ടറി കച്ചവടക്കാരനായ വടക്കുംപറമ്പില്‍ വിശ്വനാഥന് (65) കാഞ്ഞാണി കനാല്‍ പാലത്തിനടുത്ത് കട നടത്തുന്ന മണലൂര്‍,കാഞ്ഞാണി, കാളിപ്പറമ്പില്‍ സുധീര്‍ (44), പെരിങ്ങോട്ടുകര ലോട്ടറി കച്ചവടക്കാരനായ ഇത്തിക്കുന്നത്ത് സുലൈമാന്‍(60) എന്നിവരാണ് പിടിയിലായത്. അന്തിക്കാട് എസ്ഐ ഇആര്‍ ബൈജു, സിപിഒ സോണി, ഭരതന്, ഷറഫുദ്ദീന് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയത്.ഇവരില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങളുടെ നിരവധി പോക്കറ്റുകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: