ശബരിമല: ശബരിമലതീര്ത്ഥാടനപാതയില് അപകടകരമായി നിന്ന വന്‍ മരം മുറിച്ചുമാറ്റി. മരക്കൂട്ടത്തുനിന്നും സന്നിധാനത്തേക്കുള്ള ചന്ദ്രാനന്ദന്‍ റോഡില്‍ പാറമടയ്ക്ക് സമീപം നിന്ന വലിയ ഇലവുമരമാ 4 മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റിയത്. ഇലവുമരത്തിന്റെ തായ്ത്തടിയില്‍ വിള്ളലുകള്‍ കണ്ടതിനെത്തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിവരം വനംവകുപ്പിനെ അറിയിക്കുകയും മരത്തോട് ചേര്‍ത്തു വലിച്ചിരുന്ന എബിസി കേബിളുകള്‍ അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ദിനം പ്രതി വിള്ളല്‍ വലുതാകുകയും ഇന്നലെ മരം കൂടുതല്‍ ചായുകയും ചെയ്തതോടെയാണ് അടിയന്തിരമായി മുറിച്ചുമാറ്റിയത്. പകുതി മുറിച്ചപ്പോഴേക്കും മരം ഒടിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു. മരം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രതപുലര്‍ത്തിയിരുന്നു. തീര്‍ത്ഥാടനപാതയിലെ വന്മരം അപകടഭീഷണി ഉയര്‍ത്തുന്ന വാര്‍ത്ത ജന്മഭൂമി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: