പത്തനംതിട്ട: തെരുവുനായ്ക്കളുടെ ശല്യം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമ്പോഴും കാര്യക്ഷമമായ നടപടികള്‍ എടുക്കാതെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. നിയമത്തിന്റെ നൂലാമാലകളുടെ പേരിലാണ് തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യുന്ന കാര്യത്തില്‍ വിവിധ വകുപ്പുകള്‍ കൈ കഴുകുന്നത്. ഇടക്കാലത്ത് ചില പഞ്ചായത്തുകളില്‍ തെരുവുനായ്ക്കളെ പിടികൂടുന്നതിന് ആളുകളെ നിയോഗിച്ചിരുന്നെങ്കിലും ചില കോണുകളില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മൃഗസ്നേഹികളുടെ ഇടപെടലാണ് പലപ്പോഴും സാധാരണക്കാരന് ദുരിതം വിതയ്ക്കുന്ന തെരുവുനായകളെ അമര്‍ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്കും വിലങ്ങുതടിയാകുന്നത്. എന്നാല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി കൊന്നൊടുക്കുന്നതിന് പകരം ഇവയുടെ പ്രജനനം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും ഇത് പ്രായോഗികമാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും മടികാണിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിന് കാരണമെന്ന് ജനപ്രതിനിധികള്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ ബജറ്റില്‍ ഈ പദ്ധതിയ്ക്കായി വിഹിതം വക കൊള്ളിച്ചിരുന്നെങ്കിലും നടപ്പാക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്തും മൃസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് തെരുവുനായ്ക്കളെ വന്ധ്യം കരണം ചെയ്യാനുള്ള പദ്ധതിയാണ് നടപ്പാക്കാതെ പോയത്. കഴിഞ്ഞവര്‍ഷത്തെ പദ്ധതിയില്‍ ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തും എഴുപതിനായിരം രൂപയാണ് ഇതിനായി നീക്കിവെച്ചത്. ഇതിന് പുറമേ ജില്ലാ പഞ്ചായത്തിന്റെ വിഹിതവുമുണ്ടായിരുന്നു. 45 ലക്ഷത്തോളം രൂപയാണ് ഇതിനായി വകകൊള്ളിച്ചതെങ്കിലും ഈവര്‍ഷവും ഇത് വിനിയോഗിക്കാന്‍ നടപടികളായിട്ടില്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി തിരികെ വിടുക എന്നതായിരുന്നു ലക്ഷ്യം. നായ്ക്കളെ പിടികൂടാന്‍ വിദഗ്ധരായവരെ ലഭിക്കുക എന്നതും ബുദ്ധിമുട്ടായതായി മൃഗസംരക്ഷണ വകുപ്പ് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് പദ്ധതിയുടെ തുടര്‍ നടപടികള്‍ മുടങ്ങിയത്. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും ദിവസം നായ്ക്കളെ സുരക്ഷിതമായി പാര്‍പ്പിച്ച് പരിപാലിക്കേണ്ടതുണ്ട്.ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണം. ഇതിനായി സൗകര്യപ്രദമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതും പഞ്ചായത്തുകള്‍ക്ക് ഭാരമായി മാറി. സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതി അട്ടിമറിച്ചതോടെ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ തെരുവുകള്‍ കൈയടക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊച്ചുകുട്ടികളടക്കം നിരവധിപേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇവരില്‍ പലര്‍ക്കും പേവിഷബാധ ഏറ്റിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടൂരില്‍ സ്കൂള്‍കുട്ടികള്‍ക്കടക്കം നെരുവുനായയുടെ അക്രമണത്തില്‍ പരിക്കേറ്റ സംഭവങ്ങളുമുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് വീട്ടില്‍ കിടന്ന ഒരു കുട്ടിയെ തെരുവുനായകള്‍ കടിച്ച് കീറിയിട്ട് അതിന് വേണ്ട ചികിത്സാ ചിലവ്പോലും സര്‍ക്കാര്‍തലത്തില്‍ ലഭിക്കാത്തിരുന്നതിന് പ്രതിഷേധമുയര്‍ന്നിരുന്നു.
വടശ്ശേരിക്കരയില്‍ പേപ്പട്ടിയെ ഭയന്ന് നാട്ടുകാര്‍ വലയുമ്പോള്‍ നടപടി എടുക്കാതെ പഞ്ചായത്ത് അലംഭാവം കാണിക്കുന്നെന്ന് ആരോപണമുണ്ട്.. വള്ളത്തുമൃഗങ്ങളെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്നത് പതിവായിരിക്കുകയണ്. പേവിഷബാധക്കെതിരെ ആവശ്യമായ കുത്തിവയ്പ്പകളും മറ്റും വടശ്ശേരിക്കരയില്‍ ലഭ്യമല്ലെന്നതും ആള്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നു. തിരുവല്ലയില്‍ രാമപുരം മാര്‍ക്കറ്റ്,അമ്പിളിജംങ്ഷന്,പായിപ്പാട് മീന്‍ ചന്ത എന്നിവിടങ്ങളിലാണ് തെരുവ്നായ ശല്യം രൂക്ഷമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: