മെൽബൺ: ആരോഗ്യവതിയായി പ്രസവിക്കാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയയിലെ ‘തരോങാ വെസ്റ്റേൺ പ്ലൈൻ’ മൃഗസംരക്ഷണ ശാലയിലെ ഏഷ്യൻ ആനയായ തോങ് ഡീ. ഇതിനായി ഇവൾ ഭക്ഷണത്തിൽ മാത്രമല്ല ശ്രദ്ധിക്കുന്നത് മറിച്ച് ചെറിയ തരത്തിൽ വ്യായാമവും ചെയ്യുന്നുണ്ട്.
അടുത്തിടെ ആനയുടെ വ്യായാമ ദൃശ്യങ്ങൾ മൃഗശാല അധികൃതർ പുറത്ത് വിട്ടിരുന്നു. ഭക്ഷണക്രമത്തിൽ വളരെയധികം സൂക്ഷ്മത പുലർത്തുന്നതിനോടൊപ്പം ചെറിയ തരത്തിലുള്ള വ്യായാമക്രമങ്ങൾ ആനയ്‌ക്ക് മികച്ച ആരോഗ്യം നൽകുമെന്നാണ് സംരക്ഷകർ പറയുന്നത്. നല്ലൊരു കുഞ്ഞിനു വേണ്ടി ‘തോങ് ഡീക്ക്’ ഇവർ ചെറിയ തരത്തിലുള്ള വ്യായാമങ്ങൾ ദിനവും രാവിലെ നൽകി വരുന്നു.
വ്യായാമം എന്ന രീതിയിൽ ടയറുകൾ കൂട്ടിവെയ്‌ക്കുക, ചെറിയ കയറ്റത്തിലേക്ക് നടത്തിക്കുക, നിലത്ത് കിടന്ന് ശരീരം നീണ്ടു നിവർക്കുക തുടങ്ങിയ അഭ്യാസങ്ങൾ ഇവളെക്കൊണ്ട് സംരക്ഷകർ ചെയ്യിക്കുന്നുണ്ട്.
പ്രോട്ടീൻ കലർന്ന ഭക്ഷണങ്ങൾ, ആവശ്യത്തിന് പഴ വർഗങ്ങൾ, പച്ചക്കറികൾ, മരച്ചില്ലകൾ എന്നിവയെല്ലാം ആനക്ക് ആവശ്യം പോലെ അധികൃതർ എത്തിക്കുന്നുണ്ട്. 22 മാസം നീളുന്ന ഗർഭ സമയത്ത് പ്രത്യേക പരിചരണം തോങ് ഡീക്ക് അനിവാര്യമാണെന്ന് മൃഗശാല ഡയറ്കട്ർ അറിയിച്ചു.
https://www.facebook.com/TarongaWesternPlainsZoo/videos/1152264644817415/
പ്രതികരിക്കാൻ ഇവിടെ എഴുതുക: