Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നൂറിന്റെ നിറവില്‍ ആര്യവൈദ്യശാല കോട്ടക്കലിന്റെ കോഴിക്കോട് ബ്രാഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 11:16 am IST
in Kozhikode

കോഴിക്കോട്: ആര്യവൈദ്യശാല കോട്ടക്കലിന്റെ ആദ്യശാഖ കല്ലായി റോഡില്‍ ആരംഭിച്ചിട്ട് നൂറു വര്‍ഷം തികയുന്നു. കോട്ടക്കലിന് പുറത്ത് ആദ്യമായി ഒരു ബ്രാഞ്ച് തുടങ്ങണമെന്ന ആലോചന വന്നപ്പോള്‍ സ്ഥാപകന്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ തെരഞ്ഞെടുത്തത് കോഴിക്കോടിനെയായിരുന്നു. ആയുര്‍വേദ ചികിത്സാകേന്ദ്രം മാത്രമായിരുന്നില്ല അത്. മലബാറിലെ ആദ്യത്തെ ആയുര്‍വേദ വിദ്യാഭ്യാസ സ്ഥാപനമായ ആര്യവൈദ്യ പാഠശാല തുടങ്ങിയത് ഈ ബ്രാഞ്ചിനോടനുബന്ധിച്ചായിരുന്നു. തികഞ്ഞ സഹൃദയനായിരുന്ന പി.എസ്. വാരിയരുടെ നാടകപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും നാടകാവതരണങ്ങള്‍ അരങ്ങേറാനുമായി. ബ്രാഞ്ചിന്റെ ഭാഗമായി പി.എസ്.വി ഡ്രാമാറ്റിക് ഹാളും ഇതോടനുബന്ധിച്ചുണ്ടായി. കോഴിക്കോടിന്റെ ആരോഗ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക കലാരംഗത്തിന്റെ മുന്നേറ്റത്തില്‍ സുപ്രധാന പങ്കു വഹിച്ച ചരിത്രമാണ് ആര്യവൈദ്യശാല കോട്ടക്കലിന്റെ കോഴിക്കോട് ശാഖയ്‌ക്കുള്ളത്. കല്ലായി റോഡിലുള്ള സ്വന്തം കെട്ടിടത്തിലാണ് പുതിയ ശാഖ ആരംഭിച്ചത്. അതോടൊപ്പം തന്നെ പാഠശാല ആരംഭിക്കാനും പി.എസ്. വാരിയര്‍ തീരുമാനിച്ചു. ബ്രാഞ്ചിനോടനുബന്ധിച്ചു തന്നെ പാഠശാലക്കുള്ള കെട്ടിടം പണി ആരംഭിച്ചു. ആയുര്‍വേദത്തിന്റെ വികാസത്തിനായി ആരംഭിച്ച ആര്യവൈദ്യസമാജത്തിന്റെ രണ്ടു വിശേഷാല്‍ പൊതുയോഗങ്ങള്‍ പുതിയ ബ്രാഞ്ചില്‍ നടന്നു. വൈദ്യപാഠശാലയുടെ പാഠ്യപദ്ധതിയും മറ്റും ഈ ചര്‍ച്ചയിലാണ് രൂപപ്പെട്ടത്. വൈദ്യരത്‌നം തൃപ്രങ്ങോട് കെ. പരമേശ്വരന്‍ മൂസ്, അഷ്ടവൈദ്യന്‍ എളേടത്ത് തൈക്കാട്ട് ദിവാകരന്‍ മൂസ് തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തു. 1917ല്‍ ജനുവരി 14നാണ് ആര്യവൈദ്യ സമാജത്തിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആയുര്‍വേദ പാഠശാലയുടെ ഉദ്ഘാടനം നടന്നത്. സാമൂതിരി രാജാവായിരുന്ന ഉദ്ഘാടകന്‍.

42 പേരായിരുന്നു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായി തെരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയത് പ്രവേശന ഫീസിനത്തില്‍ അഞ്ചു രൂപ മാത്രം. പി.പി. കമ്മാരന്‍ നമ്പ്യാര്‍, പി.കെ. രാവുണ്ണിമേനോന്‍ എന്നിവരായിരുന്നു ആദ്യ അധ്യാപകര്‍. ആര്യവൈദ്യന്‍ എന്‍.പി.കെ. പിഷാരടി പിന്നീട് പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. പി.എസ്. വാരിയര്‍ ആഴ്ചയിലൊരിക്കല്‍ എത്തി വിദ്യാര്‍ത്ഥികളെ ശരീരശാസ്ത്രം പഠിപ്പിച്ചു. 14 പേരാണ് 1921ല്‍ ആര്യവൈദ്യന്‍ ബിരുദം നേടി ഇവിടെ നിന്ന് പുറത്തുവന്നത്. 1924 ലാണ് പാഠശാല കോട്ടക്കലിലേക്കു മാറ്റുന്നത്. ഇന്നത് ആയുര്‍വേദരംഗത്തെ പ്രസിദ്ധ സ്ഥാപനമായി വളര്‍ന്നു വലുതായിരിക്കുന്നു. പി.എസ്. വാരിയരുടെ നാടകപ്രവര്‍ത്തനങ്ങളുടെയും പ്രധാനകേന്ദ്രമായി കോഴിക്കോട് ബ്രാഞ്ച് മാറി. തമിഴ് നാടകങ്ങളില്‍ നിന്നും സംസ്‌കൃത നാടകത്തിലേക്കും മലയാള നാടകവേദിയുടെ വളര്‍ച്ചയിലേക്കും മാറുന്ന രംഗവേദിയായി ഈ കേന്ദ്രം മാറി. കോട്ടക്കല്‍ പരമശിവവിലാസം നാടക കമ്പനിക്കുവേണ്ടി പി.എസ് വാരിയര്‍ നിരവധി സംഗീത നാടകങ്ങള്‍ എഴുതുകയും തമിഴ് നാടകങ്ങള്‍ തര്‍ജ്ജമ ചെയ്‌തെടുക്കുകയും ചെയ്തു. ഇതാണ് 1939 മുതല്‍ പിഎസ്‌വി നാട്യസംഘമായി മാറിയത്.

2011 മാര്‍ച്ച് 23 നാണ് നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മാറിയത്. 50,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വിപുലമായ കെട്ടിടസമുച്ചയമാണ് ഇന്ന് ബ്രാഞ്ചിനുള്ളത്. ഡോ.പി.വി.രവീന്ദ്രനാണ് നിലവില്‍ ബ്രാഞ്ച് മാനേജറും ചീഫ് ഫിസിഷ്യനും.

ആയുര്‍വേദ ചികിത്സാപഠന രംഗങ്ങളില്‍ മാത്രമല്ല, കലാസാഹിത്യരംഗത്തും തനതായി മുദ്രപതിപ്പിച്ച ആര്യവൈദ്യശാല കോട്ടക്കലിന്റെ കോഴിക്കോട് ശാഖ നൂറാം വാര്‍ഷികാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനുവേണ്ടി 22ന് ഹോട്ടല്‍ കിംഗ്‌ഫോര്‍ട്ടില്‍ വൈകീട്ട് മൂന്ന് മണിക്ക് സംഘാടകസമിതി രൂപീകരണ യോഗം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.