തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ലുലുമാളിന് ശിലാസ്ഥാപനചടങ്ങ് ഇന്ന് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ത്യയിലെ രണ്ടാമത്തെ ലുലുമാളിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാരടക്കം നിരവധിപേര്‍ പങ്കെടുക്കും. തിരുവനന്തപുരം കൊല്ലം ദേശീയപാതയില്‍ ആക്കുളത്താണ് മാള്‍ നിര്‍മിക്കുന്നത്.
2000 കോടി രൂപയാണ് ഇതിനായി ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. 5000ത്തിലധികം പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളാണ് ഇതിനോടനുബന്ധിച്ച് ഉണ്ടാവുക. ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്വെന്ഷന് സെന്റര്‍ എന്നിവയും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, എന്റര്‍ടെയിന്‍മെന്റ് സെന്റര്‍ എന്നിവയടക്കം നിരവധി ആകര്‍ഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 3000 ലധികം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: