ഇരിങ്ങാലക്കുട : കോണത്തുകുന്നു മുതല്‍ വെള്ളാങ്കല്ലൂര്‍ വരെയുള്ള സ്റ്റേറ്റ് ഹൈവേ ടാറിംഗ് കരാറിനെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങള്‍ തള്ളികൊണ്ട് മനക്കലപ്പടിയില്‍ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. മാര്‍ച്ച് ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ശശിമേനോന് ഉദ്ഘാടനം ചെയ്തു.
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിയോടനുബന്ധമായി സ്റ്റേറ്റ് ഹൈവേ കോണത്തുകുന്നു മുതല്‍ വെളളാങ്കല്ലൂര്‍ വരെ ഒന്നര മീറ്റര്‍ വീതിയില്‍ ടാറിംഗ് പൊളിച്ച് പൈപ്പിടുന്നതിനായി കുഴിയെടുക്കുകയും ഇതു അറ്റുകുറ്റപ്പണികള്‍ നടത്താന്‍ 1 കോടി 38 ലക്ഷം രൂപ പിഡബ്യുടിയില് അടക്കുകയും ചെയ്തിട്ട് മാസങ്ങളായി. പൈപ്പിടല്‍ പണി പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും റീടാറിംഗ് ചെയ്യുവാന്‍ പിഡബ്യുടി തയ്യാറാകാതിരുന്നതിന്റെ അടിസ്ഥാനത്തില്‍ ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റീടാറിംഗ് നടത്തിയെങ്കിലും അശാസ്ത്രീയ ടാറിംഗ് മൂലം ഈ സ്ഥലങ്ങളില്‍ വീണ്ടും വലിയ തോതിലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.
നിരവധി വാഹനങ്ങള്‍ ഓടുന്ന സംസ്ഥാനപാതയില്‍ വലിയ വാഹനങ്ങള്‍ വരുന്ന സമയത്ത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റുവാഹനങ്ങള്‍ സൈഡുകൊടുക്കുമ്പോള്‍ കുഴിയില്‍ ചാടി നിരവധി അപകടങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതി നിഷ്ക്രിയത്വം വെടിഞ്ഞ് അടിയന്തിരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു. മാര്‍ച്ച് ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ശശിമേനോന് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.യു.പ്രേംജി, പഞ്ചായത്ത് അംഗം ഷിബിന്‍ ആക്ലിപ്പറമ്പില്‍, പി.ജി.ശിവലാല്‍, സോമന് കുറ്റിപ്പറമ്പില്‍, പ്രശോഭ് പുതുക്കാട്ടില്‍, കൃഷ്ണരാജ് പൂവത്തുംകടവില് എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: