ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതി 30 കച്ചവടക്കാരോട് ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം തുടങ്ങി.ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ഇന്നലെ 10 മണിക്ക് തുടങ്ങിയ ഉപവാസം ഇന്ന് കാലത്ത് 10 മണിക്ക് സമാപിക്കും ദേവസ്വം ഭരണസമിതി വ്യാപാരികളുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും ബദല്‍ സംവിധാനം നല്‍കാതെ 30 വ്യാപാരികളെ വേദനിപ്പിച്ചു കൊണ്ട് ക്യൂ കോംപ്ലക്സ് നിര്‍മ്മിച്ചാല്‍ പൊറുക്കില്ലെന്നും വ്യാപാരികളെ പരിഗണിക്കാതെയുള്ള ഏത് വികസനവും ഗുരുവായൂരില്‍ സാധ്യമാകില്ലെന്നും നഗരസഭ അദ്ധ്യക്ഷ പ്രൊ.പി.കെ.ശാന്തകുമാരി ഉപവാസം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.പി.യതീന്ദ്രദാസ്, എം.സി.സുനില്‍ മാസ്റ്റര്‍, കെ.കെ.സുധീരന്, പി.ഐ.സൈമണ്‍ മാസ്റ്റര്‍.സി.ഡി.ജോണ്സണ്, എം.ബിജേഷ്, ടി.എന്‍.മുരളി, റഹ്മാന് തിരുനെല്ലൂര്‍.കെ.രാധാകൃഷ്ണന് ,എന്‍.പ്രഭാകരന് നായര്‍ ,മായ മോഹന്‍, മോഹന്‍ ദാസ് ചേലനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: