ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന് ദിനം ആചരിച്ചു. സാംസ്കാരിക സമന്വയത്തിന്റെ ഭാഗമായി കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ ഒത്തുചേര്‍ന്ന പ്രസ്തുത പരിപാടിയില്‍ വിദ്യാര്‍ത്ഥിനികള്‍ പരസ്പരം രക്ഷാബന്ധന് കെട്ടി ഈ വര്‍ഷത്തെ സൗഹൃദവും സ്നേഹവും പ്രാര്‍ത്ഥനയും പങ്കുവെച്ചു.ഹിന്ദി വകുപ്പ് മേധാവി ഡോ. സിസ്റ്റര്‍ റോസ് ആന്റോ സന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: