ശബരിമല: തീര്‍ത്ഥാടനപാതയിലെ വന്‍ മരം അപകടാവസ്ഥയില്‍ മരക്കൂട്ടത്തുനിന്നും സന്നിധാനത്തേക്കുള്ള ചന്ദ്രാനന്ദന്‍ റോഡില്‍ പാറമടയ്ക്ക് സമീപം നില്ക്കുന്ന വലിയ ഇലവുമരത്തിന്റെ ചുവട് പൊട്ടിക്കീറിയാണ് അപകടാവസ്ഥയിലായിരിക്കുന്നത്. മരത്തോട് ചേര്‍ന്ന് സ്ഥാപിച്ച കെഎസ്ഇബിയുടെ എബിസി കേബിളുകള്‍ കഴിഞ്ഞ ദിവസം അഴിച്ച് നിലത്തിട്ടിരുന്നു. മരം വെട്ടിമാറ്റുന്നതിനുള്ള നടപടികള്‍ 22 ന് ശേഷം ആരംഭിക്കുമെന്നാണ് അറിയുന്നത്.
നേരത്തെ ശരംകുത്തിയില്‍ ചുക്കുവെള്ളം വിതരണം ചെയ്യുന്ന കേന്ദ്രത്തിന് സമീപമുള്ള മറ്റൊരുമരവും തീര്ത്ഥാടനപാതയിലേക്ക് കടപുഴകി വീണിരുന്നു. വൈദ്യുതി ലൈനുകള്‍ തകരാറിലാകുകയും ചെയ്തു. തകരാറിലായ വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിച്ചെങ്കിലും മരംപൂര്ണ്ണമായും വെട്ടിമാറ്റിയിട്ടില്ല.
കഴിഞ്ഞദിവസം ചാലക്കയത്തും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇന്നലെ നിലയ്ക്കലിലും ഇലവുങ്കലിനും ഇടയില്‍ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവന്നവരുടേയും പോയവരുടേയും വാഹനങ്ങള്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ കുരുക്കില്‍പെട്ടു. ഫയര്‍ ഫോഴ്സും വനംവകുപ്പും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: