പത്തനംതിട്ട: അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 24 ന് നടക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യയ്ക്ക് പതിനായിരക്കണക്കിന് ഭക്തരാണ് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ അന്നദാനം സ്വീകരിക്കുന്നതിന് എത്തുന്നത്. ശ്രീകൃഷ്ണജയന്തിനാളില്‍ ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നമുണ്ണുന്ന പുണ്യമാണ് അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയുടെ വിശ്വാസം.
ഏറ്റവും ബൃഹത്തായ സമൂഹ അന്നദാനമെന്ന നിലയില്‍ അഷ്ടമി രോഹിണി സമൂഹ വള്ളസദ്യ ശ്രദ്ധേയമാണ്. അഷ്മിരോഹിണി സമൂഹവള്ളസദ്യയ്ക്ക് കരകളില്‍ നിന്ന് വിഭവങ്ങള്‍ സമാഹരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പാര്‍ഥസാരഥിയുടെ മഹത്തായ അന്നദാനത്തിന് ഓരോ ഭക്തരും മനസ്സര്‍പ്പിക്കുന്ന ചടങ്ങുകൂടിയാണ് വിഭവസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. അഷ്ടമി രോഹിണി നാളില്‍ നടക്കുന്ന വള്ളസദ്യയ്ക്ക് ഒരു പള്ളിയോടത്തിന് ഒന്‍പതിനായിരം രൂപയ്ക്ക് വഴിപാട് നടത്തുന്നതിന് അവസരമുണ്ട്. ഒന്‍പതിനായിരം രൂപയുടെ കൂപ്പണ്‍ എടുക്കുന്നവര്‍ക്ക് 10 പേര്‍ക്കുള്ള അഷ്ടമി രോഹിണിസദ്യക്കൂപ്പണുകളും നല്‍കുന്നുണ്ട്. മേഖലാ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് പള്ളിയോട മേഖലകളിലും 21 ന് വിഭവ സമാഹരണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: