മേപ്പാടി : മേപ്പാടിയിലെ ഓട്ടോറിക്ഷാ പാര്‍ക്കിംഗ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിന് കാരണം പോലീസിന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും നിഷ്ക്രിയത്വമാണെന്ന് ബിഎംഎസ് മേപ്പാടി മേഖലാ കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയില്‍ മേപ്പാടി ടൗണില്‍ ടാക്സി പാര്‍ക്കിംഗ് മാര്‍ക്ക് ചെയ്തിട്ട സ്ഥലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയണമെന്ന് മുഴുവന്‍ ട്രേഡ് യൂണിയനുകളും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അനധികൃതമായി അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ പോലീസ് നടപടി സ്വീകരിക്കാതിരുന്നതും പഞ്ചായത്ത് ഭരണസമിതി വേണ്ട രീതിയില്‍ ഇടപെടലുകള്‍ നടത്താതിരുന്നതുമാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. മേപ്പാടി ടൗണിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നും ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനിച്ച ട്രാഫിക് നിബന്ധനകള്‍ നടപ്പിലാക്കാന്‍ പോലീസും ഭരണസമിതിയും മുന്‍കയ്യെടുക്കണം.
യോഗത്തില്‍ ബിഎംഎസ് മേപ്പാടി മേഖലാസെക്രട്ടറി ടി.നാരായണന്, പ്രസിഡണ്ട് പി.വി.ശ്രീനിവാസന്, യൂണിറ്റ് പ്രസിഡണ്ട് സഹദേവന്, സെക്രട്ടറി രമേശ്, ഉണ്ണികൃഷ്ണന്, ലിജ ജയ്ഹിന്ദ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: