തൃശൂര്‍ : മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ, ദിവസ വേതനക്കാരായ സ്ത്രീ തൊഴിലാളികളുടെ സംഘടനയായ ജനയിത്രി കര്‍മ്മ സരണിയുടെ ആഭിമുഖ്യത്തില്‍, യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു മുന്നില്‍ സത്യാഗ്രഹം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി നാമമാത്ര വേതനത്തിന്, ജോലിചെയ്തു വന്നിരുന്ന സ്ത്രീ തൊഴിലാളികളെ കാഷ്വല്‍ തൊഴിലാളികളാക്കിഉയര്ത്താ ന് അധികൃതര്‍ തയ്യാറാകണമെന്നും, സംഘടിത പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാത്തതു മൂലം ഇവര്‍ അവഗണിക്കപ്പെടുകയാണെന്നും, നാഗേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.അംബികാദേവി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂര്‍ണ്ണ , നേതാക്കളായ ടി.ചന്ദ്രശേഖരന്, സുന്ദരരാജന് മാസ്റ്റര്‍, രശ്മി പരമേശ്വരന്, വിമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: